Advertisement

കാത്സ്യക്കുറവുണ്ടോ?; ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

October 9, 2024
Google News 1 minute Read

നമ്മുടെ പല്ലിന്റേയും എല്ലിന്റേയും ആരോഗ്യത്തിന് കാത്സ്യം പ്രധാനപ്പെട്ട ഒന്നാണ്. കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ പതിവായി കഴിക്കേണ്ടത് പ്രധാനമാണ്. കാരണം ശരീരത്തിന് സ്വന്തമായി കാത്സ്യം ഉത്പാദിപ്പിക്കാൻ കഴിയില്ല. ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട കാത്സ്യം അടങ്ങിയ ചില ഭക്ഷണങ്ങൾ ഇതാ.

പാൽ, ചീസ്, തൈര് തുടങ്ങിയ പാലുൽപ്പന്നങ്ങളിൽ കാൽസ്യം വളരെ കൂടുതലാണ്. ചീസ് കാത്സ്യത്തിൻ്റെ നല്ല ഉറവിടം കൂടിയാണ്.

വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കാത്സ്യക്കുറവിന് ഉത്തമപരിഹാരമാണ്. എള്ള്, ചിയ പോലുള്ള വിത്തിനങ്ങള്‍ ശരീരത്തിന് വളരെ വേഗം ഊര്‍ജ്ജം പ്രദാനം ചെയ്യും. ഇവയില്‍ കാത്സ്യത്തോടൊപ്പം ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.

ഇലക്കറികള്‍ കഴിക്കുന്നതും പതിവാക്കണം. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഇലക്കറികളില്‍ നിന്നും ശരീരത്തിന് ആവശ്യമായ കാത്സ്യം ലഭിക്കും. അതിനാല്‍ ചീര, ബ്രൊക്കോളി, മുരിങ്ങയില തുടങ്ങിയവ പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തണം. 100 ഗ്രാം ചീരയില്‍ 99 മില്ലിഗ്രാം കാത്സ്യമാണ് അടങ്ങിയിരിക്കുന്നത്.

മത്സ്യം കഴിക്കുന്നതും വളരെ നല്ലതാണ്. പ്രത്യേകിച്ച് സാല്‍മണ്‍ മത്സ്യം ,മത്തി തുടങ്ങിയവ കാത്സ്യത്തിന്റെ കലവറയാണ്. കൂടാതെ വിറ്റാമിന്‍ ഡിയും ഒമേഗ 3 ഫാറ്റി ആസിഡും ഇവയിലുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും.

ബദാം കഴിക്കുന്നത് വളരെ ഗുണം ചെയ്യും. ഒരു കപ്പ് ബദാമില്‍ 385 ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്‌. ഒരു ദിവസം ശരീരത്തിന് ആവശ്യമുള്ള കാത്സ്യത്തിന്റെ മൂന്നില്‍ ഒരുഭാഗത്തോളം ഇതില്‍ നിന്ന് ലഭിക്കും.

Story Highlights : Calcium-Rich Foods: Building Strong Bones and Teeth

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here