Advertisement

മുസ്ലീം ലീഗ് നേതാവില്‍ നിന്നും 50 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു, നേതാക്കളും കസ്റ്റംസും ചേര്‍ന്ന് രക്ഷപ്പെടുത്തി; ആരോപണവുമായി സിപിഐഎം

October 9, 2024
Google News 2 minutes Read
CPIM gold smuggling allegation against muslim league leader

മുസ്ലിം ലീഗ് നേതാവായ മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗത്തിന് എതിരെ സ്വര്‍ണക്കടത്ത് ആരോപണവുമായി സിപിഐഎം. തിരുനാവായ ഡിവിഷന്‍ അംഗം ഫൈസല്‍ എടശ്ശേരിക്ക് എതിരെ തിരൂര്‍ ഏരിയ കമ്മിറ്റിയാണ് രംഗത്ത് വന്നത്. നെടുമ്പാശേരി വിമാനത്താളത്തില്‍ ഫൈസലില്‍ നിന്ന് 50 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടിച്ചു എന്നും ലീഗ് നേതാക്കളും കസ്റ്റംസും ഫൈസലിനെ രക്ഷപ്പെടുത്തി എന്നുമാണ് ആരോപണം. (CPIM gold smuggling allegation against muslim league leader)

ഓഗസ്റ്റ് 23 ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച് ഫൈസല്‍ എടശ്ശേരിയില്‍ നിന്ന് 932.6 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. സ്വര്‍ണത്തിന്റെ മൂല്യം 50 ലക്ഷം രൂപക്ക് താഴെ ആയതിനാല്‍ സ്വന്തം ജാമ്യത്തില്‍ തന്നെ വിട്ടയച്ചു. ഇക്കാര്യം വാര്‍ത്ത നല്‍കാതെ കസ്റ്റംസ് മറച്ചു വെച്ചു ,ജാമ്യം ലഭിക്കാന്‍ സ്വര്‍ണത്തിന്റെ അളവ് കുറച്ചു കാണിച്ചു എന്നുമാണ് ആരോപണം.

Read Also: പൂരം വിവാദം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം; ഇന്നും അടിയന്തരപ്രമേയത്തിന് അനുമതി നല്‍കി

ഇന്നലെ മന്ത്രി എംബി രാജേഷും ഇന്നലെ നിയമസഭയില്‍ ഇക്കാര്യം പറഞ്ഞിരുന്നു.ഫൈസല്‍ എടശ്ശേരി ജില്ലാ പഞ്ചായത്ത് അംഗത്വം രാജി വെക്കണം എന്ന് സിപിഐഎം ആവശ്യപ്പെട്ടു. ആരോപണം ഫൈസല്‍ എടശേരി നിഷേധിച്ചു.തനിക്ക് എതിരെ ഒരു കേസുമില്ലെന്ന് ഫൈസല്‍ പറഞ്ഞു. രാഷ്ട്രീയമായി തന്നെ തകര്‍ക്കാനുള്ള നീക്കമാണിതെന്നും ,നിയമപരമായി നേരിടുമെന്നും ഫൈസല്‍ വ്യക്തമാക്കി.

Story Highlights : CPIM gold smuggling allegation against muslim league leader

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here