കുന്നംകുളം ശ്രീ വിവേകാനന്ദ കോളജില്‍ 22 വര്‍ഷത്തിനുശേഷം എബിവിപിയില്‍ നിന്ന് യൂണിയന്‍ പിടിച്ചെടുത്ത് എസ്എഫ്‌ഐ
തൃശൂര്‍ കുന്ദംകുളം കോളേജ് യൂണിയന്‍ എബിവിപിയില്‍ നിന്നും പിടിച്ചെടുത്ത് എസ്എഫ്‌ഐ. 2 ചരിത്രമെഴുതിയ വിവേകാനന്ദയിലെ വിദ്യാര്‍ത്ഥികള്‍ക്ക് അഭിവാദ്യങ്ങള്‍ നേരുന്നതായി എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് പി എം ആര്‍ഷോ പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയാണ് പ്രതികണം. 2 കൊല്ലം എബിവിപി ഭരിച്ചിരുന്ന കോളേജ് യൂണിയനാണ് എസ്എഫ്‌ഐ പിടിച്ചെടുത്തത്.
‘കുന്ദംകുളത്തൊരു കോളേജുണ്ട്. 22 കൊല്ലം എബിവിപി കോട്ടയായ് കൊണ്ടുനടന്ന വിവേകാനന്ദ. ആ കഥ ഇവിടെ അവസാനിക്കുന്നു. കോട്ട പൊളിച്ച് എസ്എഫ്‌ഐ യൂണിയന്‍ നേടിയിരിക്കുന്നു. ചരിത്രമെഴുതിയ വിവേകാനന്ദയിലെ വിദ്യാര്‍ത്ഥികള്‍ക്ക് അഭിവാദ്യങ്ങള്‍’, ആര്‍ഷോ ഫേസ്ബുക്കില്‍ കുറിച്ചു.
കോഴിക്കോട് സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ നിരവധി കോള =ജുകളാണ് എസ്എഫ്‌ഐ പിടിച്ചെടുത്തിരിക്കുന്നത്. പാലക്കാട് ഗവ. വിക്ടോറിയ കോളേജ് യൂണിയന്‍ എസ്എഫ്‌ഐ തിരിച്ചുപിടിച്ചു. എട്ടു വര്‍ഷത്തിനു ശേഷം കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനവും എസ്എഫ്ഐ തിരിച്ചുപിടിച്ചു. എസ്എഫ്ഐയുടെ അഗ്നി ആഷിക്കാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് വിജയിച്ചത്.
ബത്തേരി സെന്റ് മേരീസ് കോളേജ്, സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ താനൂര്‍ ഗവണ്മെന്റ് കോളേജ് യൂണിയന്‍, തവനൂര്‍ ഗവണ്മെന്റ് കോളേജ്, മങ്കട ഗവണ്മെന്റ് കോളേജ്, ഗുരുവായൂരപ്പന്‍ കോളേജ്, നിലമ്പൂര്‍ ഗവണ്മെന്റ കോളേജ്, കുറ്റിപ്പുറം കെഎംസിടി ലോ കോളേജ്, പറക്കുളം എന്‍എസ്എസ്, പട്ടാമ്പി കോളേജ്, തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ്, മുത്തേടം ഫാത്തിമ കോളേജ്, നെന്മാറ എന്‍എസ്എസ് കോളേജ് തുടങ്ങി നിരവധി കോളേജുകള്‍ എസ്എഫ്‌ഐ പിടിച്ചെടുത്തു.
Story Highlights : sfi won vivekananda college after 22 years of abvp ruling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here