രജനിയേയും ബച്ചനേയും ഫഹദ് കടത്തിവെട്ടിയോ? ‘തീയറ്റർ ഇളക്കിമറിച്ച് വേട്ടയ്യൻ’
രജനികാന്തിനെ നായകനാക്കി ടി.ജെ.ഝാനവേല്‍ സംവിധാനം ചെയ്ത ‘വേട്ടയ്യൻ’ ആദ്യ ഷോ പൂര്‍ത്തിയാകുമ്പോള്‍ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. വമ്പൻ റിലീസായി എത്തിയ രജനികാന്ത് ചിത്രം കേരളത്തില്‍ വിതരണം ഗോകുലം മൂവീസാണ്.
രജനി ആരാധകര്‍ക്ക് പൂര്‍ണ തൃപ്തി നല്‍കുമെന്ന തരത്തിലും ചില പ്രതികരണങ്ങള്‍ വരുന്നുണ്ട്. ആവേശം നിറക്കുന്ന ചിത്രമാണ് എന്നാണ് തീയറ്റര്‍ പ്രതികരണങ്ങളും സൂചിപ്പിക്കുന്നത്. സമൂഹത്തിലെ ക്രിമിനലുകളെ എന്‍കൗണ്ടര്‍ ചെയ്യുന്നതില്‍ ഒരു ശരികേടും കാണാത്ത ഒരു പൊലീസ് ഓഫീസറാണ് രജനി.
ഒപ്പം സന്തത സഹചാരിയായി ‘ബാറ്ററി’ എന്ന് വിളിക്കപ്പെടുന്ന ഫഹദ് അവതരിപ്പിക്കുന്ന പാട്രിക് എന്ന ക്യാരക്ടറുമുണ്ട്. എന്നാല്‍ ഒരു ഘട്ടത്തില്‍ തന്‍റെ എന്‍കൗണ്ടര്‍ സംബന്ധിച്ച ന്യായീകരണങ്ങള്‍ തെറ്റുന്നതും അതിന്‍റെ സത്യത്തിന് വേണ്ടി രജനിക്ക് പോരാടേണ്ടി വരുന്നതാണ് കഥാതന്തു.
നിറഞ്ഞാടുന്ന രജനികാന്തിനെയാണ് വേട്ടയനില്‍ കാണാനാകുന്നത്. ഫഹദും തകര്‍ത്താടിയെന്ന് വേട്ടയ്യൻ സിനിമ തിയറ്ററില്‍ കണ്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു.നിരവധി പേരാണ് വേട്ടയൻ സിനിയെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതികരണം എഴുതിയിരിക്കുന്നത്. ആദ്യ 20 മിനിട്ട് വേട്ടയ്യൻ ആഘോഷിക്കുന്നത് രജനികാന്ത് മാസ്സാണ് എന്നാണ് അഭിപ്രായങ്ങള്‍.
അര മണിക്കൂറിന് ശേഷം വേട്ടയൻ സിനിമ ക്രൈം ഇൻവെസ്റ്റിഗേഷൻ മൂഡിലേക്ക് മാറുന്നു. തമാശയിലും കസറിയ ഒരു പ്രകടനമാണ് ചിത്രത്തില്‍ ഫഹദിന്റേത്. മഞ്‍ജു വാര്യര്‍ക്ക് സ്‍ക്രീൻ ടൈം കുറവാണെങ്കിലും നിര്‍ണായകമാണ്. അമിതാഭ് ബച്ചന്റെ കഥാപാത്രവും പ്രകടനവും ചിത്രത്തെ ആകര്‍ഷകമാകുന്നു. വേട്ടയന്റേ മികച്ച ഒരു ഇന്റര്‍വെല്‍ രംഗവും ആണ്. ആക്ഷനും മികച്ചതാണെന്നാണ് ചിത്രം ഫസ്റ്റ് ഷോ കണ്ടവര്‍ അഭിപ്രായപ്പെടുന്നത്.
രജനിക്കൊപ്പം സ്‌ക്രീന്‍ പ്രസന്‍സിന്‍ കട്ടയ്ക്കു നില്‍ക്കുന്ന കഥാപാത്രമാണ് ഫഹദിന്റേതെന്ന് മിക്ക പ്രേക്ഷകരും പറയുന്നു. പടത്തില്‍ ഉടനീളം എന്റര്‍ടെയ്‌നര്‍ എന്ന നിലയില്‍ ഫഹദ് മികച്ചത്തെന്ന അഭിപ്രായങ്ങള്‍ ഉണ്ട്.
ചിത്രത്തിന്റെ സംവിധാനം ടി ജെ ജ്ഞാനവേലാണ്. അനിരുദ്ധ് രവിചന്ദറിന്റെ വേട്ടയ്യന്റെ പശ്ചാത്തല സംഗീതവും പാട്ടുകളും ഗംഭീരം. ഇമോഷൻസ് വര്‍ക്കായിരുന്നു. രജനികാന്തിനൊപ്പം ഫഹദ് ഫാസിൽ, മഞ്‍ജു വാര്യര്‍, അമിതാബ് ബച്ചൻ, റാണ ദഗ്ഗുബാട്ടി, ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡ്‌ഡിന് കിങ്‌സ്‌ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി എം സുന്ദർ, സാബുമോൻ അബ്ദുസമദ്, ഷബീർ കല്ലറക്കൽ എന്നിവരും മറ്റ് പ്രധാന താരങ്ങളായി ഉണ്ട്.
Story Highlights : Vettaiyan Review First Day Responses
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here