കമലയെ പാടി ജയിപ്പിക്കാൻ എആർ റഹ്മാൻ; പരിപാടിയിലേക്ക് ക്ഷണിച്ച് ഏഷ്യൻ അമേരിക്കൻ പസഫിക് ഐലൻ്റേർസ്

അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയും ഇന്ത്യൻ വംശജയുമായ കമല ഹാരിസിന് വേണ്ടി പാടി വോട്ട് പിടിക്കാൻ എആർ റഹ്മാൻ. ദി ഏഷ്യൻ അമേരിക്കൻ പസഫിക് ഐലൻ്റേർസ് വിക്ടറി ഫണ്ടാണ് പരിപാടിയുടെ പ്രായോജകർ. എന്നാൽ പരിപാടിക്ക് തീയ്യതിയോ സമയമോയ നിശ്ചയിച്ചിട്ടില്ല.
പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ കനത്ത മത്സരമാണ് നടക്കുന്നത്.ആദ്യം ജോ ബൈഡനും ഡൊണാൾഡ് ട്രംപും തമ്മിലുള്ള മത്സരമായിരുന്നെങ്കിൽ ഇപ്പോൾ കമല ഹാരിസും ട്രംപും തമ്മിലുള്ള മത്സരമായി മാറി. അഭിപ്രായ സർവേകളിൽ കമല ഹാരിസിന് മുൻതൂക്കം പ്രവചിക്കുന്നുണ്ടെങ്കിലും റിപ്പബ്ലിക്കൻ പാർട്ടിയും ആവേശപ്പോരിലാണ്.
പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതടക്കം ആഗോള വിഷയങ്ങൾ തുടങ്ങി കമല ഹാരിസിൻ്റെ ഭർത്താവിൻ്റെ മുൻ കാമുകിക്കെതിരായ അതിക്രമം വരെ തെരഞ്ഞെടുപ്പിൽ ചർച്ചാ വിഷയമാണ്. അതിനാൽ തന്നെ വിജയം ആർക്കൊപ്പമാകുമെന്ന് ഉറപ്പിച്ച് പറയുക പ്രയാസവുമാണ്.
Story Highlights : A R Rahman to perform at live concert celebrating Kamala Harris’ candidacy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here