Advertisement

ലോട്ടറിവിൽപ്പനക്കാരന് സഹായവുമായി ഫയർഫോഴ്സ്, ഓടയിൽ വീണ ലോട്ടറികെട്ട് വീണ്ടെടുത്തു നൽകി

October 11, 2024
Google News 2 minutes Read

കണ്ണൂരിൽ ലോട്ടറിവിൽപ്പനക്കാരന് സഹായവുമായി  ഫയർഫോഴ്സ്. ഓടയിൽ വീണ ലോട്ടറി കെട്ട് വീണ്ടെടുത്തു നൽകി. ഓടയുടെ സ്ലാബ് നീക്കിയാണ് ലോട്ടറി ടിക്കറ്റുകൾ വീണ്ടെടുത്തത്. കൂത്തുപറമ്പ് – പാനൂർ റോഡിലാണ് സംഭവം. ഇന്ന് രാവിലെയാണ് സംഭവം. താങ്ങാൻ കഴിയാവുന്നതിലും വലിയ തുകയാണ് ഓടയിൽ വീണ ലോട്ടറി കെട്ടിലെതെന്ന് ലോട്ടറി കച്ചവടക്കാരൻ പറയുന്നു.

മൊകേരി  സ്വദേശിയായ അശോകന്റെ കയ്യിൽ നിന്ന്  ലോട്ടറി ടിക്കറ്റുകൾ അബദ്ധത്തിൽ സ്ലാബിനിടയിലൂടെ ഓടയിൽ വീഴുകയായിരുന്നു. നാട്ടുകാർ ലോട്ടറി എടുക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. പിന്നാലെയാണ് പാനൂർ അഗ്നിരക്ഷാസേന വയോധികന് സഹായവുമായി എത്തിയത്. മാതൃകാപരമായ വേഗത്തിലുള്ള ഇടപെടലാണ് ഫയർ ഫോഴ്‌സിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.

Story Highlights : Fire Force Helping hands on lottery seller

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here