Advertisement

‘സ്വബോധം ഇല്ലാത്തവര്‍ അങ്ങനെ പലതും പറയും’, പാലക്കാട് വോട്ട് കച്ചവടം ഉണ്ടെന്ന അന്‍വറിന്റെ ആരോപണം തള്ളി എ വിജയരാഘവന്‍

October 11, 2024
Google News 2 minutes Read
KCBC mouthpiece criticism against a vijayaraghavan

പാലക്കാട് വോട്ട് കച്ചവടം ഉണ്ടെന്ന പിവി അന്‍വറിന്റെ ആരോപണം തള്ളി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. സ്വബോധം ഇല്ലാത്തവര്‍ അങ്ങനെ പലതും പറയുമെന്നും അവരുടെ കൂട്ടത്തില്‍ അന്‍വര്‍ ഉണ്ട് ചില പ്രതിപക്ഷ നേതാക്കന്മാരുണ്ട് എന്നും അദ്ദേഹം പരിഹസിച്ചു. യുഡിഎഫിന്റെ കുലത്തൊഴിലാണ് ആര്‍എസ്എസുമായുള്ള വോട്ട് കച്ചവടമെന്നും വിജയരാഘവന്‍ പറഞ്ഞു.

പാലക്കാട് സിപിഎമ്മിനെ എഴുതിത്തള്ളേണ്ടെന്നും മുന്‍പ് പല തവണ ജയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ സീറ്റും ജയിക്കാന്‍ പരിശ്രമിക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം മാത്രമേ സിപിഎമ്മിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകൂ. ഓരോ തിരഞ്ഞെടുപ്പിലും ഓരോ രാഷ്ട്രീയ സാഹചര്യമാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യം അല്ല ഇപ്പോള്‍ – വിജയരാഘവന്‍ വ്യക്തമാക്കി.

Read Also: പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിപ്പിച്ചേക്കുമെന്ന് പിവി അന്‍വര്‍

അതേസമയം, ചേലക്കരയിലും പാലക്കാടും അഡ്ജസ്റ്റ്‌മെന്റ് എന്നാ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് അന്‍വര്‍ പറഞ്ഞു. പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരിപ്പിച്ചേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നല്ല സ്ഥാനാര്‍ഥികളെ കിട്ടിയാല്‍ രണ്ടു മണ്ഡലങ്ങളിലും മത്സരിപ്പിക്കുമെന്ന് അന്‍വര്‍ പറഞ്ഞു. താന്‍ വായില്‍ തോന്നുന്നത് പറയുന്നവന്‍ ആണോ എന്ന് ഉപതെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കും. ചേലക്കരയിലും ഇത്തവണ തോല്‍ക്കും. പാലക്കാടും സിപിഐഎം സ്ഥാനാര്‍ഥി തോല്‍ക്കും – പിവി അന്‍വര്‍ വ്യക്തമാക്കി.

Story Highlights : Vijayaraghavan rejected PV Anwar’s allegations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here