Advertisement

ഡൽഹിയിൽ 34 കാരിയെ ബലാത്സംഗം ചെയ്ത് റോഡരികിൽ ഉപേക്ഷിച്ചു; അന്വേഷണം തുടങ്ങി

October 12, 2024
Google News 2 minutes Read
rape

ഡൽഹിയിൽ വീണ്ടും യുവതിക്ക് നേരെ പീഡനം. സരായി കലായി കാനിൽ പുലർച്ചെ ചോരയിൽ കുളിച്ച നിലയിലാണ് മുപ്പത്തിനാലുകാരിയെ നാവിക ഉദ്യോഗസ്ഥൻ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Read Also: തിരുച്ചിറപ്പള്ളിയിലെ എയര്‍ ഇന്ത്യ വിമാനത്തിന്റെ സാങ്കേതിക തകരാര്‍; അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ; യാത്രക്കാരെ ഷാര്‍ജയിലെത്തിച്ചു

ഒഡീഷ സ്വദേശിയായ യുവതിയാണ് ക്രൂര പീഡനത്തിന് ഇരയായത്. മറ്റൊരുസ്ഥലത്ത് വെച്ച് യുവതിയെ പീഡിപ്പിച്ചശേഷം സരായി കലായി കാനിൽ പ്രതികൾ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്. ശക്തമായ നടപടിയുണ്ടാകുമെന്നും സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ കുറച്ചുകാലമായി ദില്ലിയിലാണ് യുവതി താമസിക്കുന്നത്.

Story Highlights : A 34-year-old woman was raped and left on the roadside in Delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here