വയനാട്ടിൽ ഷോക്കേറ്റ കുരങ്ങ് ചികിത്സ കിട്ടാതെ ചത്തു; പ്രതിഷേധവുമായി നാട്ടുകാർ

വയനാട് കല്‍പ്പറ്റ മുണ്ടേരിയില്‍ ഷോക്കേറ്റ കുരങ്ങ് ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് ചത്തതില്‍ നാട്ടുകാരുടെ പ്രതിഷേധം. മൃഗസംരക്ഷണ വകുപ്പിനെതിരെയാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്. കുരങ്ങിന്‍റെ ജഡം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയി.
Read Also: അപമര്യാദയായി പെരുമാറിയ ബസ് കണ്ടക്ടറെ ചെരിപ്പൂരി അടിച്ച് സ്കൂള്‍ പെണ്‍കുട്ടികള്‍, വിഡിയോ വൈറൽ
മുണ്ടേരി ജംഗ്ഷന് സമീപം ട്രാന്‍സ്ഫോര്‍മറില്‍ നിന്ന് കുരങ്ങിന് ഷോക്കേറ്റത് ഇന്ന് വൈകീട്ട് നാല് മണിയോടെയാണ്. നിലത്ത് വീണ കുരങ്ങിന് ആവും വിധം സിപിആര്‍ നല്‍കാന്‍ നാട്ടുകാര്‍ ശ്രമിച്ചു. തുടര്‍ന്ന് ബൈക്കില്‍ മുന്നൂറ് മീറ്റര്‍ മാത്രം അകലെയുള്ള ജില്ലാ മൃഗാശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയുടെ ഗേറ്റ് തുറന്ന് കിടന്നിരുന്നെങ്കിലും ഒരു ജീവനക്കാരന്‍ പോലും ഇല്ലായിരുന്നു.
വനംവകുപ്പ് ആര്‍ ആര്‍ ടി സംഘം സ്ഥലത്തെത്തി കുരങ്ങിന്‍റെ ജഡം കൊണ്ടുപോയി. ആശുപത്രിയില്‍ ജീവനക്കാരുണ്ടായിരുന്നെങ്കില്‍ കുരങ്ങിന്‍റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
Story Highlights : A monkey in Wayanad was shocked and died without treatment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here