Advertisement

‘പൊലീസ് നിരന്തരം പിന്തുടരുന്നു; പോകുന്ന സ്ഥലത്ത് എല്ലാം എത്തുന്നു’; ഡിജിപിക്ക് പരാതി നൽകി നടൻ സിദ്ദിഖ്

October 12, 2024
Google News 1 minute Read

പൊലീസ് തന്നെ നിരന്തരം പിന്തുടരുന്നെന്ന് ആരോപിച്ച് ഡിജിപിക്ക് പരാതി നൽകി നടൻ സിദ്ദിഖ്. ചിത്രീകരണ സ്ഥലത്ത് ഉൾപ്പെടെ താൻ പോകുന്ന സ്ഥലത്ത് എല്ലാം പൊലീസ് പിന്തുടരുന്നെന്നാണ് പരാതി. സാക്ഷികളെ സ്വാധീനിക്കാൻ സിദ്ദിഖ് ശ്രമിക്കുന്നുണ്ടോ എന്ന് കണ്ടെത്താനാണ് പരിശോധനയെന്നാണ് പൊലീസിന്റെ വിശദീകരണം.

സ്വൈരജീവിതം തടസ്സപ്പെടുത്തുന്നുവെന്നും മാധ്യമങ്ങൾക്ക് പൊലീസ് വാർത്ത ചോർത്തുന്നുവെന്നും സിദിഖിന്റെ പരാതിയിൽ പറയുന്നു. സ്വകാര്യ വാഹനങ്ങളിലും ബൈക്കുകളിലും തന്നെ പോലീസ് പിന്തുടരുന്നതായാണ് സിദ്ദിഖ് പറയുന്നത്. സിവിൽ ഡ്രസ്സിൽ ആണ് തനിക്ക് പിന്നാലെ പോലീസ് നടക്കുന്നതെന്ന് പരാതിയിൽ പറയുന്നു. മാധ്യമങ്ങൾക്ക് പോലീസ് സംഘം വാർത്ത ചോർത്തുന്നതായും പരാതിയിൽ പറയുന്നുണ്ട്.

Read Also: ‘സർക്കാരിന്റെ അനുമതിയോടെ വന്നാൽമതി’; ഉദ്യോഗസ്ഥരെ രാജ്ഭവനിൽ നിന്ന് വിലക്കിയ നടപടിയിൽ വിശദീകരണവുമായി ഗവർണർ

സിദ്ദിഖിന്റെ പരാതി ഡിജിപി എറണാകുളം സെൻട്രൽ എസിപിക്ക് കൈമാറി. കുട്ടമശ്ശേരിയിലെയും പടമുകളിലെയും വീട്ടിലും സിനിമാ സെറ്റുകളിലും പൊലീസ് നിരീക്ഷണം ഉണ്ട്. നടൻ ആരെയൊക്കെ കാണുന്നു, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ടോ തുടങ്ങിയവ കണ്ടെത്തലാണ് ലക്ഷ്യം. അതേസമയം യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നടൻ സിദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്സി ആരോപിക്കുന്നു.

സിദ്ദിഖിനെ ഇനി ചോദ്യം ചെയ്യേണ്ടെന്നും കോടതിയിൽ കാണാമെന്നുമുള്ള നിലപാടിലാണ് അന്വേഷണസംഘം. തിരുവനന്തപുരത്ത് രണ്ടാം തവണയും സിദ്ദിഖിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. ഹോട്ടലിൽ നടിയെ കണ്ടിട്ടില്ലെന്ന മൊഴിയിൽ ഉറച്ച് നിൽക്കുകയാണ് സിദ്ദിഖ്. 2016 മുതൽ തന്നോട് ഫോണിൽ ബന്ധപ്പെടുന്നതായുള്ള നടിയുടെ മൊഴിയും സിദ്ധിക്ക് നിഷേധിച്ചു. മറുപടി എല്ലാം ഒന്നോ രണ്ടോ വരിയിൽ മാത്രം. മാത്രമല്ല ഹാജരാക്കാൻ നിർദേശിച്ചിരുന്ന 2016-17 കാലഘട്ടത്തിലെ ഡിജിറ്റൽ ഉപകരണങ്ങളും സിദ്ധിക്ക് എത്തിച്ചില്ല. അന്നുപയോഗിച്ചിരുന്ന ഫോൺ, ഐപാഡ്, ക്യാമറ എന്നിവ കൈവശമില്ലെന്നാണ് സിദ്ധിക്ക് പറയുന്നത്.

Story Highlights : Actor Siddique complaint against police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here