Advertisement

‘സർക്കാരിന്റെ അനുമതിയോടെ വന്നാൽമതി’; ഉദ്യോഗസ്ഥരെ രാജ്ഭവനിൽ നിന്ന് വിലക്കിയ നടപടിയിൽ വിശദീകരണവുമായി ഗവർണർ

October 12, 2024
Google News 2 minutes Read

ഉദ്യോഗസ്ഥരെ രാജ്ഭവനിൽ നിന്ന് വിലക്കിയ നടപടി നടപടിയിൽ വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വ്യക്തിപരമായ ആവശ്യങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഉദ്യോഗസ്ഥർക്ക് രാജ്ഭവനിലേക്ക് വരാം. ഔദ്യോഗിക ആവശ്യങ്ങൾക്ക് സർക്കാരിന്റെ അനുമതിയോടെ വന്നാൽമതിയെന്ന് ​ഗവർ‌ണർ‌ അറിയിച്ചു,

ചില മാധ്യമങ്ങൾ പരാമർശം തെറ്റായി റിപ്പോർട്ട് ചെയ്തെന്ന് ​ഗവർണർ പറഞ്ഞു. ഉദ്യോ​ഗസ്ഥർ ആരും രാജ്ഭവനിലേക്ക് വരേണ്ടതില്ലെന്നായിരുന്നു ​ഗവർണർ ഇന്നലെ സ്വീകരിച്ച കടുത്ത നിലപാട്. ഡിജിപിയെയും ചീഫ് സെക്രട്ടറിയെയും ​ഗവർണർ രാജ്ഭവനിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാൽ വിശദീകരണം നൽകാൻ ഉദ്യോ​ഗസ്ഥർ വരുന്ന പതിവില്ലെന്ന നിലപാട് സർക്കാർ സ്വീകരി‍ച്ചു. ഇതിന് പിന്നാലെയാണ് ഉദ്യോ​ഗസ്ഥർക്ക് രാജ്ഭവനിൽ വിലക്കേർപ്പെടുത്തി ​ഗവർണർ രം​ഗത്തെത്തിയത്.

Read Also: ശബരിമലയിൽ സ്പോട്ട് ബുക്കിങ് വേണ്ടെന്ന തീരുമാനം സർക്കാർ പിൻവലിക്കണം: സിപിഐഎം ജില്ലാ കമ്മിറ്റി

സ്വർണക്കടത്ത്, ഹവാല എന്നിവയിലെ പണം ദേശവിരുദ്ധപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കപ്പെടുന്നുണ്ടെന്ന മുഖ്യമന്ത്രിയുടെ വിവാദപരാമർശത്തിൽ വിശദീകരണം നൽകാൻ സെക്രട്ടറിയും ഡി.ജി.പി.യും നേരിട്ടെത്തണമെന്ന് ആവശ്യപ്പെട്ടിരുന്നത്. ഗവർണർക്ക് വിശദീകരണം നൽകേണ്ടത് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഉത്തരവാദിത്വമാണെന്നും ഉദ്യോഗസ്ഥർക്ക് അതിനുള്ള ബാധ്യതയില്ലെന്നുമായിരുന്നു സർക്കാർ നിലപാട്.

Story Highlights : Governor with explanation in banning officials from Raj Bhavan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here