സഞ്ജുവിന്റെയും സൂര്യകുമാറിന്റെയും വെടിക്കെട്ട് ബാറ്റിങ്; ബംഗ്ലദേശിന് കൂറ്റന്‍ വിജയലക്ഷ്യം നല്‍കി ഇന്ത്യ

22 ബോളില്‍ നിന്ന് അര്‍ധ സെഞ്ച്വറിയും 40 ബോളില്‍ നിന്ന് സെഞ്ച്വറിയും നേടി മലയാളിതാരം സഞ്ജുസാംസണും 32 ബോളില്‍ നിന്ന് 62 റണ്‍സുമായി സൂര്യകുമാര്‍ യാദവും തകര്‍ത്തടിച്ച മത്സരത്തില്‍ ബംഗ്ലാദേശിന് ഇന്ത്യയുടെ കൂറ്റന്‍ വിജയ ലക്ഷ്യം. 20 ഓവറില്‍ വിജയിക്കണമെങ്കില്‍ ബംഗ്ലാദേശ് 298 റണ്‍സ് എടുക്കണം. 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് ബാറ്റ് വീശിയത്. ട്വന്റി ട്വന്റി ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറികളും സെഞ്ച്വറിയും കണ്ട മത്സരങ്ങളില്‍ ഒന്നായിരുന്നു ഇന്ത്യയുടേത്. 23 ബോളില്‍ നിന്ന് 51 റണ്‍സ് അടിച്ച് സൂര്യകുമാര്‍ യാദവ് കളിയില്‍ രണ്ടാമത്തെ അര്‍ധ സെഞ്ച്വറിയാണ് നേടുന്നത്. 40 ബോളില്‍ നിന്ന് സഞ്ജു സെഞ്ച്വറി തികച്ചു. 40 ബോളില്‍ നിന്ന് സെഞ്ച്വറി തികച്ചതോടെ ടി 20 മത്സരങ്ങളില്‍ ഏറ്റവും വേഗത്തില്‍ 100 റണ്‍സ് അടിക്കുന്ന നാലാമത്തെ താരമായി സഞ്ജു മാറി. 2017ല്‍ ശ്രീലങ്കയ്‌ക്കെതിരെ 35 പന്തില്‍ സെഞ്ചറി തികച്ച രോഹിത് ശര്‍മയാണ് ഒന്നാമത്. ക്രീസില്‍ തുടര്‍ന്ന സഞ്ജു 47 ബോളില്‍ നിന്ന് 111 റണ്‍സ് എടുത്താണ് മടങ്ങിയത്. മുസ്തഫിസുര്‍ റഹ്‌മാന്റെ ബോളില്‍ മെഹ്ദി ഹസന്‍ ക്യാച്ച് എടുക്കുകയായിരുന്നു. ഒരോവറില്‍ അഞ്ച് സിക്‌സടിക്കുന്ന പോരാട്ടവീര്യവും സഞ്ജുവില്‍ നിന്ന് കണ്ടു. റിഷാദ് ഹുസൈന്‍ എറിഞ്ഞ പത്താം ഓവറിലായിരുന്നു അഞ്ചു സിക്സറുകളടക്കം 30 റണ്‍സ് സഞ്ജു അടിച്ചു കൂട്ടിയത്. എട്ട് സിക്‌സും 11 ഫോറും സഞ്ജുവിന്റേതായി ഹൈദരാബാദില്‍ പിറന്നു.
13 പന്തില്‍ നിന്ന് 34 റണ്‍സ് എടുത്ത റിയാന്‍ പരാഗ്, 18 പന്തില്‍ നിന്ന് 47 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് സഞ്ജുവിനും സൂര്യകുമാര്‍ യാദവിനും ശേഷം റണ്‍സ് ഉയര്‍ത്തിയത്. നാലു പന്തില്‍ നിന്ന് നാല് റണ്‍സെടുത്ത ഓപ്പണര്‍ അഭിഷേക് ശര്‍മ ആദ്യം തന്നെ പുറത്തായി. തന്‍സിം ഹസന്‍ സാക്കിബിന്റെ പന്തില്‍ മെഹ്ദി ഹസന്‍ മിറാസ് ക്യാച്ചെടുത്ത് അഭിഷേകിനെ പുറത്താക്കുകയായിരുന്നു. ഈ സമയം 23 റണ്‍സ് എന്നതായിരുന്നു ഇന്ത്യന്‍ സ്‌കോര്‍. പിന്നീടായിരുന്നു വെടിക്കെട്ട് ബാറ്റിങ് തീര്‍ക്കാന്‍ സൂര്യകുമാര്‍ സഞ്ജുവിനൊപ്പം ചേര്‍ന്നത്.
Story Highlights: India vs Bangladesh 3rd T20
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here