Advertisement

അമ്മയുടെ തിരുസന്നിധിയിൽ…, മൂകാംബികയിൽ ദര്‍ശനത്തിനെത്തി ജയസൂര്യ

October 12, 2024
Google News 1 minute Read

മഹാനവമി, വിജയദശമി നാളുകളിൽ മൂകാംബികയിൽ ദര്‍ശനത്തിനെത്തി നടൻ ജയസൂര്യ. മൂകാംബികയിൽ പ്രാർത്ഥനയോടെ നിൽക്കുന്ന ചിത്രങ്ങളുമായി താരം ഇൻസ്റ്റഗ്രാമിൽ പ്രേക്ഷകരുടെയും ആരാധകരുടെയും മുന്നിലെത്തി. വെള്ളിയാഴ്ചയാണ് നടന്‍ ക്ഷേത്രത്തിലെത്തിയത്. ‘അമ്മയുടെ തിരുസന്നിധിയിൽ…. മഹാനവമി വിജയദശമി ആശംസകൾ’ എന്ന ക്യാപ്‌ഷനാണ് ചിത്രങ്ങൾക്ക് കുറിച്ചത്.

ജയസൂര്യ വളരെയേറെ ഇഷ്‌ടപ്പെടുന്ന ഒരു കാര്യമാണ് ആത്മീയ യാത്രകൾ. 2010കളുടെ അവസാനത്തോടെ ഒരുപാട് ചിത്രങ്ങൾ ചെയ്ത് റിലീസിനെത്തിക്കുക എന്ന പതിവ് ജയസൂര്യ അവസാനിപ്പിച്ചിരുന്നു. പിന്നീട് 2020കളിൽ വളരെ സെലെക്ടിവ് ആയി മാത്രമേ ജയസൂര്യ സിനിമകൾ ചെയ്തിരുന്നുള്ളൂ.

കത്തനാരിന് പിന്നാലെ ഷാജി പാപ്പൻ എന്ന വേഷത്തിലൂടെ ജയസൂര്യ പ്രേക്ഷകരെ കയ്യിലെടുത്ത ആട് സീരീസിന്റെ മൂന്നാം ഭാഗം ‘ആട് 3’ ഉടൻ ആരംഭിക്കും എന്ന് പ്രഖ്യാപനം ഉണ്ടായിക്കഴിഞ്ഞു. സംവിധായകൻ മിഥുൻ മാനുവൽ തോമസ് സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപനം നടത്തിക്കഴിഞ്ഞു.

അടുത്തകാലത്തായി ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പുറത്തുവന്ന കേസിന്റെ പേരിൽ നടന്റെ പേര് വാർത്തകളിൽ ചർച്ചയായി മാറിയിരുന്നു. ആലുവ സ്വദേശിനിയായ നടിയാണ് ജയസൂര്യക്ക് നേരെ പരാതിയുയർത്തിയത്. നടനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശമുണ്ട്.

ഒക്ടോബർ 15ന് തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദേശം. സിനിമാ ലൊക്കേഷനുകളിൽ നടന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് നടിമാർ ഫയൽ ചെയ്ത പരാതികൾ. നടൻ സിദ്ധിഖിനെ ഇന്ന് പോലീസ് ചോദ്യം ചെയ്യുകയാണ്.

കേസുകൾ ഉയർന്ന സാഹചര്യത്തിൽ ജയസൂര്യ വിദേശത്തായിരുന്നു. കുടുംബവുമൊത്ത് അമേരിക്കയിൽ കഴിയുന്ന വേളയിലാണ് പരാതി ഉയർന്നത്. ഇക്കഴിഞ്ഞ ജന്മദിനത്തിന് ജയസൂര്യ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തതും ശ്രദ്ധേയമായിരുന്നു. വ്യാജാരോപണങ്ങൾ ആർക്കും ഉന്നയിക്കാമെന്നും, വ്യാജ പീഡനാരോപണം നേരിടുന്നതും വേദനാജനകമാണ്. സത്യത്തിനായിരിക്കും അന്തിമ വിജയമെന്നും ജയസൂര്യ. നിരപരാധിത്വം തെളിയിക്കാനുള്ള നിയമപോരാട്ടം തുടരുമെന്നും ജയസൂര്യ വ്യക്തമാക്കി.

Story Highlights : Jayasurya visit kollur mookambika temple

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here