Advertisement

‘ആർഎസ്എസ് ചായ്‌വ് കൂടുതൽ‘; സംസ്ഥാന പൊലീസിനെതിരെ വിമർശനവുമായി എപി സുന്നി മുഖപത്രമായ ‘സിറാജ്’

October 12, 2024
Google News 1 minute Read

സംസ്ഥാന പൊലീസിനെതിരെ കടുത്ത വിമർശനവുമായി എപി സുന്നി മുഖപത്രമായ ‘സിറാജ്’. പൊലീസിന്റെ നടപടികളിൽ ആർഎസ്എസ് ചായ്‌വ് പ്രകടമെന്ന് മുഖപ്രസംഗത്തിൽ വിമർശനം. സംഘപരിവാർ പ്രവർത്തകർ പ്രതിസ്ഥാനത്ത് വരുമ്പോൾ കേസെടുക്കാറില്ല. ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള നിലപാട് മറിച്ചെന്ന് സിറാജിന്റെ മുഖപ്രസംഗത്തിൽ വ്യക്തമാക്കി.

മുൻ ഡിജിപി ആർ ശ്രീലേഖയുടെ ബിജെപി പ്രവേശത്തിന്റെ പശ്ചാത്തലത്തിലാണ് വിമർശനം. സിപിഐഎമ്മുമായി ബന്ധം പുലർത്തുന്ന വിഭാഗമാണ് എ പി സുന്നികൾ. പല ഉദ്യോഗസ്ഥരും സർവീസ് കാലത്ത് തന്നെ വർഗീയശക്തികൾക്ക് അനുകൂലമായ നിലപാട് എടുക്കുന്നുണ്ടെന്ന് മുഖപ്രസംഗത്തിൽ വിമർശനമുണ്ട്.

Story Highlights : Siraj Daily Against Kerala Police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here