തൊഴിലുറപ്പ് ജോലിക്കിടെ കടന്നലിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
തിരുവനന്തപുരത്ത് കടന്നല്‍ കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു.അരുവിക്കര മുളയറ സ്വദേശി സുശീലയാണ് മരിച്ചത്. തൊഴിലുറപ്പ് ജോലിക്കിടെ കടന്നല്‍ കുത്തി ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. (woman died in wasp attack in thiruvananthapuram)
അരുവിക്കര ഗ്രാമ പഞ്ചായത്തിലെ ഭഗവതിപുരം വാര്‍ഡില്‍ തൊഴിലുറപ്പ് ജോലിക്കിടെ കഴിഞ്ഞ തിങ്കളാഴ്ചയാണ് സുശീല ഉള്‍പ്പെടെ ഇരുപതോളം തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നേരെ കടന്നല്‍ ആക്രമണം ഉണ്ടായത്. കാട് വെട്ടിതെളിക്കുന്നതിനിടെ കടന്നല്‍ കൂട്ടം ഇളകി തൊഴിലാളികളെ കുത്തുകയായിരുന്നു. ഇതില്‍ 10 പേര്‍ മെഡിക്കല്‍ കോളേജിലും ബാക്കിയുള്ളവര്‍ വെള്ളനാട് ആശുപത്രിയിലും ചികിത്സ തേടി. ഗുരുതരമായി പരിക്കേറ്റ സുശീലയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിലായിരുന്നു.
ഇന്നലെ വൈകുന്നേരത്തോടെ 62 കാരിയായ സുശീല മരിച്ചു. ഗുരുതരമായി പരുക്കേറ്റ മറ്റൊരാരു വീട്ടമ്മ രഘുവതി ഇപ്പോഴും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പരുക്ക് ഭേദമായതിനെ തുടര്‍ന്ന് മറ്റുള്ളവര്‍ ആശുപത്രി വിട്ട് വീടുകളിലെത്തി.
Story Highlights : woman died in wasp attack in thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here