വിദേശത്ത് പഠിക്കാൻ ആഗ്രഹമുണ്ടോ? ട്വന്റിഫോറും സ്കൈമാർക്ക് എഡ്യുക്കേഷനുമായി ചേർന്ന് നടത്തുന്ന ജർമ്മൻ-USA എഡ്യൂ-ഫെയറിൽ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ

വിദേശത്ത് പഠിക്കുക എന്ന മലയാളിയുടെ ആഗ്രഹം ദിനംപ്രതി വർദ്ധിച്ചുവരികയാണ്.പഠിക്കണമെന്ന ആഗ്രഹമുണ്ടെങ്കിലും എവിടെ പഠിക്കണം, എങ്ങനെ പഠിക്കണം, എങ്ങനെ നല്ല യൂണിവേഴ്സിറ്റി തിരഞ്ഞെടുക്കണം,സുരക്ഷിതമായി എങ്ങനെ അവിടെ എത്തിച്ചേരാം തുടങ്ങി ഒരുപാട് കാര്യങ്ങളിൽ ഭൂരിഭാഗം ആളുകൾക്കും വ്യക്തതയില്ല. സ്റ്റഡി വിസ കൺസൾട്ടിങ്ങിലെ എക്സ്പെർട്ട്സായ സ്കൈമാർക്ക് എഡ്യുക്കേഷന്റെ സേവനം 2010 മുതൽ ഈ മേഖലയിൽ മലയാളികൾക്ക് സഹായകമാവുകയാണ്.
യുഎസ്എ, ജർമ്മനി, അയർലൻഡ്, യുകെ, ഓസ്‌ട്രേലിയ, ഫ്രാൻസ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന സ്കൈമാർക്ക് എഡ്യുക്കേഷൻ വർഷങ്ങളായി പതിനായിരക്കണക്കിന് വിദ്യാർത്ഥികളുടെ പ്രഫഷണൽ കരിയർ ബിൽഡിങ്ങിൽ ഏറെ സഹായകമാകുന്നുണ്ട്.
യുഎസ്എയിലേക്ക് പഠിക്കാനായി പോവുക എന്നത് പലപ്പോഴും ഒരു ബാലി കേറാ മലയായാണ് നമ്മൾ കാണാറുള്ളത്. വ്യക്തമായ നിർദ്ദേശം കൃത്യ സമയത്ത് തരാൻ പല ഏജൻസികൾക്കും പറ്റാത്തതാണ് ഹഎസ്എ വിസ ഇത്ര ബുദ്ധിമുട്ടായി തോന്നാൻ കാരണം. അവിടെയാണ് സ്കൈമാർക്ക് എഡ്യുക്കേഷന്റെ പരിചയ സമ്പന്നർ നമ്മളെ സഹായിക്കാണത്തുന്നത്.
ജർമനിയിലും USA യിലും പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി ട്വന്റിഫോർ ന്യൂസും സ്കൈമാർക്ക് എഡ്യുക്കേഷനും ഉം ചേർന്ന് ജർമ്മൻ-യുഎസ്എ എഡ്യൂ-ഫെയർ സംഘടിപ്പിക്കുന്നുണ്ട്. ഒക്ടോബർ 24 ന് നടക്കുന്ന എഡ്യൂ-ഫെയറിൽ ഇതിനോടകം തന്നെ നിരവധി പേരാണ് സൗജന്യമായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഒക്ടോബർ 24ന് നടക്കുന്നയുഎസ്എ -ജർമ്മനി എഡ്യൂ-ഫെയറിലേക്ക് രജിസ്റ്റർ ചെയ്യുന്നതിനായി https://forms.gle/1i73Y72pq922VM296 എന്ന ലിങ്കിലോ 9605771771 എന്ന വാട്സപ്പ് നമ്പറോ ഉപയോഗിക്കാം.
Story Highlights : 24 News and Skymark Education USA-GERMANY Education-Fair -2025
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here