Advertisement

ബാബ സിദ്ദിഖിന്റെ കൊലപാതകം: സല്‍മാന്‍ ഖാന്റെ വീടിന് സുരക്ഷ വര്‍ധിപ്പിച്ചു

October 14, 2024
Google News 2 minutes Read
salman khan

മഹാരാഷ്ട്രയിലെ മുതിര്‍ന്ന നേതാവ് ബാബ സിദ്ദിഖിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ നടന്‍ സല്‍മാന്‍ ഖാന്റെ വീടിന് സുരക്ഷ വര്‍ധിപ്പിച്ചു. ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ് നടപടി. മുംബൈ ബാന്ദ്രയിലെ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിന് മുന്നില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.

ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിലാണ് സല്‍മാന്‍ ഖാന്‍ വര്‍ഷങ്ങളായി താമസിക്കുന്നത്. കഴിഞ്ഞ വിഷു ദിനത്തില്‍ ബൈക്കിലെത്തിയ രണ്ടു പേര്‍ ഇവിടെ വെടിവെപ്പ് നടത്തിയിരുന്നു. അതിന് ശേഷം നടന്റെ വീടിന് സുരക്ഷയുണ്ടായിരുന്നു. നിലവിലെ സാഹചര്യത്തില്‍ സുരക്ഷ ഒന്നുകൂടി വര്‍ധിപ്പിച്ചു.

സല്‍മാന്‍ഖാനെ കൂടി ഭയപ്പെടുത്തുന്നതിനായാണ് ലോറന്‍സ് ബിഷ്‌ണോയ് സംഘം കൊല നടത്തിയത് എന്നാണ് ലഭിക്കുന്ന പ്രാധമിക വിവരം. നേരത്തെ പല സംസ്ഥാനങ്ങളിലും ഈ സംഘം കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും മുംബൈയില്‍ ഇത് ആദ്യമാണ്. അതുകൊണ്ടു കൂടിയാണ് സല്‍മാന്‍ ഖാന്റെ കാര്യത്തില്‍ കുറച്ചധികം കരുതല്‍ പൊലീസ് സ്വീകരിക്കുന്നത്.

Story Highlights : Security beefed up outside Salman Khan’s house after Baba Siddique S murder

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here