ഹസന്‍ ചെറൂപ്പയും, ഇസ്ഹാഖ് പൂണ്ടോളിയും ജലീല്‍ കണ്ണമംഗലവും ജിജിഐ സാരഥികള്‍

‘മുസ്‌രിസ് ടു മക്ക’ അറബ് ഇന്ത്യന്‍ ചരിത്രസംഗമവും സൗദി ഇന്ത്യാ സാംസ്‌കാരികോത്സവവും ടാലന്‍റ് ലാബ് ശില്‍പശാലയുമടക്കം ജിദ്ദ ആസ്ഥാനമായി ശ്രദ്ധേയമായ ഒട്ടേറെ നൂതന പരിപാടികള്‍ക്ക് നേതൃത്വമേകുന്ന ഗുഡ്‌വില്‍ ഗ്ലോബല്‍ ഇനിഷ്യെറ്റീവി (ജിജിഐ) ന്റെ പ്രസിഡന്‍റായി ഹസന്‍ ചെറൂപ്പയും ജനറല്‍ സെക്രട്ടറിയായി ഇസ്ഹാഖ് പൂണ്ടോളിയും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ജലീല്‍ കണ്ണമംഗലമാണ് പുതിയ ട്രഷറര്‍. 2024-2026 വർഷത്തേക്കാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്.
മറ്റു ഭാരവാഹികള്‍ : സാദിഖലി തുവ്വൂർ, നൗഫൽ പാലക്കോത്ത്, ചെറിയ മുഹമ്മ
ദ് ആലുങ്ങൽ,അബു കട്ടുപ്പാറ (വൈസ് പ്രസിഡന്‍റുമാര്‍), കബീർ കൊണ്ടോട്ടി, അൽ മുർത്തു, ഷിഫാസ്, ഹുസൈന്‍ കരിങ്കര (സെക്രട്ടറിമാർ), സുല്‍ഫിക്കര്‍ മാപ്പിളവീട്ടില്‍
(ജോയന്റ് ട്രഷറര്‍).
വനിതാ വിംഗ്: റഹ്‌മത്ത് ആലുങ്ങല്‍ (കൺവീനർ) .ജെസി ടീച്ചർ, ഫാത്തിമ തസ്‌നി ടീച്ചർ, നാസിറ സുൽഫി (ജോയിന്റ് കൺവീനർമാർ).
രക്ഷാധികാരികള്‍ : മുഹമ്മദ് ആലുങ്ങല്‍, വി.പി മുഹമ്മദലി
ഉപ രക്ഷാധികാരികള്‍ : അബ്ബാസ് ചെമ്പന്‍, സലീം മുല്ലവീട്ടില്‍, റഹീം പട്ടര്‍കടവന്‍,
കെ.ടി അബൂബക്കർ, എ.എം അബ്ദുല്ലക്കുട്ടി, അസിം സീശാന്‍
സബ് കമ്മിറ്റി തലവന്മാര്‍ :
ഇബ്രാഹിം ശംനാട് (സെല്‍ഫ് എംപവര്‍മെന്റ്), ഗഫൂര്‍ കൊണ്ടോട്ടി (മീഡിയ ആ
ന്റ് ഐ.ടി), നൗഷാദ് താഴത്തെവീട്ടില്‍ (എജ്യുടെയ്ന്‍മെന്റ്),
ഷിബ്‌ന അബു (ഗേള്‍സ് വിംഗ് ).
പ്രസിഡന്റ് ഹസന്‍ ചെറൂപ്പ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇസ്ഹാഖ്
പൂണ്ടോളി ദ്വൈവാർഷിക റിപ്പോർട്ടും ട്രഷറർ ഇബ്രാഹിം ശംനാട് ഫിനാൻഷ്യൽ
റിപ്പോർട്ടും അവതരിപ്പിച്ചു. ഇസ്ഹാഖ് പൂണ്ടോളി സ്വാഗതവും കബീർ കൊ
ണ്ടോട്ടി നന്ദിയും പറഞ്ഞു.
സൗദി പശ്ചിമ മേഖലയിലെ സീനിയര്‍ ഇന്ത്യന്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍
ക്കായി നവംബറില്‍ ടാലെന്റ് ലാബ് സീസണ്‍ 3 ഏകദിന ശില്‍പശാല നടത്താനും ഒ
ക്ടോബര്‍ ഒടുവില്‍ ഈജിപ്തിലേക്ക് വിനോദ-വിജ്ഞാന യാത്ര നടത്താനും
തീരുമാനിച്ചു.
Story Highlights : Goodwill Global Initiative (GGI ) New committee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here