Advertisement

യുഡിഎഫിനോടുള്ള വിയോജിപ്പ് സരിൻ വ്യക്തമാക്കി,സ്ഥാനാർത്ഥി പ്രഖ്യാപനം വൈകാതെ ഉണ്ടാകും; എംവി ഗോവിന്ദൻ

October 17, 2024
Google News 2 minutes Read
govindan

ഇടതുപക്ഷവുമായി ചേർന്ന് പ്രവർത്തിക്കാൻ ഡോ പി സരിൻ താല്പര്യപ്പെടുന്നുണ്ട്. ഇതെല്ലാം പരിശോധിച്ച് ചർച്ചകൾ നടത്തി സ്ഥാനാർത്ഥി നിർണയം പാർട്ടി നടത്തുമെന്നും പ്രഖ്യാപനത്തിന് അധികം മണിക്കൂറുകൾ ഇല്ലെന്നും അദ്ദേഹം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

യുഡിഎഫിനോടുള്ള വിയോജിപ്പ് ഡോ പി സരിൻ വ്യക്തമാക്കി. കോൺഗ്രസിനെ പോലെ ത്രിമൂർത്തികളുടെ ചർച്ചയല്ല ഞങ്ങളുടേതെന്നും പ്രതിപക്ഷനേതാവിന്റേത് മൃദു ഹിന്ദുത്വ നിലപാടാണ്, വടകരയിലെ സ്ഥാനാർത്ഥി നിർണ്ണയം മുതൽ ഇക്കാര്യം കാണാം. സരിൻ പറഞ്ഞതിൽ നിന്ന് ബിജെപി ബന്ധം ആരോപണമല്ല എന്ന് വ്യക്തമായെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Read Also: ‘സരിൻ‌ ‍ഉന്നയിച്ചതെല്ലാം CPIM വാദങ്ങൾ; സ്ഥാനാർത്ഥിത്വത്തിനായി ആദ്യം കൂടിക്കാഴ്ച നടത്തിയത് ബിജെപിയുമായി’; വിഡി സതീശൻ

അതേസമയം, ഇനി ഇടതുപക്ഷത്തോടൊപ്പമെന്ന് സരിൻ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസിന്‍റെ നടപടിക്ക് പിന്നാലെ സരിൻ നിലപാട് വ്യക്തമാക്കിയത്. സ്ഥാർത്ഥിത്വം വിഷയമല്ലെന്നും സിപിഎം മത്സരിക്കണമെന്ന് പറഞ്ഞാൽ അതിന് തയ്യാറാണെന്നും സരിൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സിപിഎം ഒരു തീരുമാനം അറിയിച്ചാൽ അതിനു ഒട്ടും താമസമില്ലാതെ മറുപടി പറയും. ബിജെപിയും അൻവറും ബന്ധപ്പെട്ടിരുന്നു. കൂടെയുണ്ടാകണം എന്ന് പറഞ്ഞുവെന്നും സരിൻ കൂട്ടിച്ചേര്‍ത്തു. പാലക്കാട്‌ മാത്രമായി ഈ കളി അവസാനിപ്പിക്കില്ല. കൂടുതൽ ആളുകൾ എനിക്കൊപ്പം ഉണ്ടാകുമെന്നും സരിൻ പറഞ്ഞു.

Story Highlights :cpim general secretary mv govindan talk about p sarin

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here