ആളുമാറി കസ്റ്റഡിയിലെടുത്ത് പൊലീസ് മര്‍ദിച്ചു, ജോലിയും പോയി, മാനക്കേടുമായി, മാധ്യമങ്ങളില്‍ ഫോട്ടോ പ്രചരിച്ചു; ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്

കവര്‍ച്ച കേസില്‍ പൊലീസ് ആളുമാറി കസ്റ്റഡിയില്‍ എടുത്തെന്ന് ആരോപിച്ച് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. നെക്രാജെ സ്വദേശി മുസമ്മില്‍ ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബേക്കറി ഉടമയില്‍ നിന്ന് 9 ലക്ഷം രൂപ കവര്‍ന്നെന്ന് ആരോപിച്ചാണ് മുസമ്മലിനെയും സുഹൃത്തിനെയും കണ്ണൂര്‍ ചക്കരക്കല്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് വിട്ടയച്ചു. സ്റ്റേഷനില്‍ വച്ച് തന്നെ മര്‍ദിച്ചെന്നും 24 മണിക്കൂര്‍ കഴിഞ്ഞിട്ടും കോടതിയില്‍ ഹാജരാക്കിയില്ലെന്നും യുവാവ് പറയുന്നു. തന്നെ ഭീഷണിപ്പെടുത്തിയെന്നും തന്റെയും സുഹൃത്തിന്റേയും ഫോട്ടോ ഉള്‍പ്പെടെ മാധ്യമങ്ങളില്‍ നല്‍കി പൊലീസ് അപമാനിച്ചെന്നും യുവാവ് ട്വന്റിഫോറിനോട് പറഞ്ഞു. (police take young man in custody mistakenly)
തനിക്ക് നാട്ടിലും വീട്ടിലുമുണ്ടായിരുന്ന അന്തസ്സും തന്റെ തൊഴിലും ഈ ഒരൊറ്റ സംഭവത്തോടെ നഷ്ടമായെന്നാണ് യുവാവ് ആരോപിക്കുന്നത്. മോഷണക്കേസില്‍ കാസര്‍ഗോഡ് നെക്രാജെ സ്വദേശി യു എന്‍ മുസമ്മില്‍, പെരുമ്പള സ്വദേശി അഷറഫ് എന്നിവരെ സംശയം തോന്നിയത് കൊണ്ടാണ് കസ്റ്റഡിയിലെടുത്തത് എന്നും ഇവര്‍ പ്രതികള്‍ അല്ലെന്നും പൊലീസ് തന്നെ സ്ഥിരീകരിക്കുന്നുണ്ട്. കോടതിയില്‍ ഹാജരാക്കാതിരുന്നതെന്താണെന്നും നഷ്ടപ്പെട്ട അന്തസ് ഇനി എങ്ങനെ തങ്ങള്‍ വീണ്ടെടുക്കുമെന്നുമാണ് മുസമ്മില്‍ ചോദിക്കുന്നത്.
നാട്ടിലാകെ ഒറ്റപ്പെട്ടതോടെയാണ് മുസമ്മില്‍ രണ്ടുതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഷ്ടപ്പെട്ട് വളര്‍ത്തിയ തന്റെ മകനെ ചെയ്യാത്ത തെറ്റിനാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് പറഞ്ഞ് ട്വന്റിഫോറിന് മുന്നില്‍ മുസമ്മിലിന്റെ ഉമ്മ പൊട്ടിക്കരഞ്ഞു. എന്തുവന്നാലും നടപടിയുണ്ടാകുന്നതുവരെ മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ജനപ്രതിനിധികളുടെ വരെ സഹായം തനിക്കുണ്ടെന്നും മുസമ്മില്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights : police take young man in custody mistakenly
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here