Advertisement

രാഹുൽ ഗാന്ധിക്ക് ശത്രുതുല്യൻ, കോൺഗ്രസ് സർക്കാരിന് മിത്രം; അദാനിയിൽ നിന്ന് 100 കോടി രൂപ സ്വീകരിച്ച് തെലങ്കാന സർക്കാർ

October 19, 2024
Google News 2 minutes Read

കോൺഗ്രസ് ദേശീയ നേതൃത്വത്തിൻ്റെ കണ്ണിലെ കരടായ ഗൗതം അദാനി കമ്പനി തെലങ്കാനയിൽ കോൺഗ്രസ് സർക്കാരിന് 100 കോടി രൂപയുടെ സാമ്പത്തിക സഹായം നൽകി. സംസ്ഥാനത്ത് സ്കിൽസ് സർവകലാശാല തുടങ്ങാനും യുവാക്കളെ വ്യാവസായിക ജോലികളിൽ കാര്യശേഷിയുള്ളവരാക്കാനുമാണ് സർവകലാശാല സ്ഥാപിക്കുന്നത്. സംഭാവന അദാനിയിൽ നിന്ന് സ്വീകരിച്ച കോൺഗ്രസിൻ്റെ നിലപാട് ഇരട്ടത്താപ്പെന്ന് ബി.ജെ.പിയും ബിആർഎസും വിമർശിച്ചു.

ഹൈദരാബാദിൽ വെള്ളിയാഴ്ച നടന്ന യോഗത്തിൽ വച്ച് ഗൗതം അദാനി നേരിട്ടാണ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് 100 കോടി രൂപ നൽകിയത്. സഹായം ലഭിച്ച വിവരം പിന്നീട് രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയുടെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ വെളിപ്പെടുത്തി. സംസ്ഥാനത്തെ ഇനിയും സഹായിക്കുമെന്ന് അദാനി ഉറപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു.

അദാനിക്കെതിരെ ദിവസവും വിമർശനം ഉന്നയിക്കുന്ന രാഹുൽ ഗാന്ധിയുടെ പാർട്ടി ഭരിക്കുന്ന സംസ്ഥാനത്ത് മുഖ്യമന്ത്രി അദാനിയിൽ നിന്ന് പണം സ്വീകരിച്ചതിൽ ബി.ജെ.പിയാണ് രൂക്ഷമായ പരിഹാസം ഉന്നയിച്ചത്. ചവിട്ടി പോലെയാണ് കോൺഗ്രസ് മുഖ്യമന്ത്രിമാർ രാഹുൽ ഗാന്ധിയെ പരിഗണിക്കുന്നതെന്ന് അമിത് മാളവ്യ പരിഹസിച്ചു. രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതൃത്വവും മൊദാനി എന്ന് കുറ്റപ്പെടുത്തുമ്പോൾ സംസ്ഥാനത്ത് രേവ്‌ദാനിയാണ് നടക്കുന്നതെന്നായിരുന്നു ബിആർഎസ് നേതാക്കളും വിമർശനം.

Story Highlights : Adani donates Rs 100 crore to Telangana, Opposition slams Congress’s double-talk

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here