ADM കെ നവീൻ ബാബുവിന്റെ മരണം; തെളിവെടുപ്പ് പൂർത്തിയായി; അന്വേഷണ റിപ്പോർട്ട് ഒരാഴ്ചക്കകം

എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായുള്ള തെളിവെടുപ്പ് പൂർത്തിയായി. കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയന്റെയും റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തി. വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ തെളിവുകൾ ശേഖരിച്ചെന്നും, മൊഴി നൽകാൻ പി പി ദിവ്യ സാവകാശം തേടിയെന്നും എ ഗീത വ്യക്തമാക്കി. പരാതിക്കാരൻ ടി വി പ്രശാന്തന്റെയും മൊഴിയെടുത്തു.
വിജിലൻസും ടി വി പ്രശാന്തന്റെ മൊഴിയെടുത്തു. മുസ്‌ലീം ലീഗ് നേതാവ് ടിഎൻഎ ഖാദർ നൽകിയ പരാതിയിലാണ് നടപടി. അന്വേഷണ റിപ്പോർട്ട് ഒരാഴ്ചക്കകം നൽകുമെന്ന് എ ഗീത ഐ എ എസ് അറിയിച്ചു. എട്ടുമണിക്കൂറിലധികാമായണ് രേഖകൾ ശേഖരിക്കുന്നതും മൊഴിയെടുപ്പു തുടർന്നത്. അന്വേഷണം ഏറ്റെടുത്ത ജോയിന്റ് ലാൻഡ് റവന്യു കമ്മീഷണർ എ. ഗീത കളക്ടറേറ്റിലെത്തിയാണ് അന്വേഷണം നടത്തുന്നത്.
നിലവിൽ റവന്യൂ വകുപ്പ് അന്വേഷണം നടത്തുന്നത് ആറ് കാര്യങ്ങളിലാണ്. 1. എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങൾ, 2.പിപി ദിവ്യ ഉന്നയിച്ച ആരോപണങ്ങൾ?,3. പിപി ദിവ്യയുടെ പക്കൽ തെളിവുണ്ടോ, 4.NOC നൽകാൻ വൈകിയോ, 5. NOC നൽകിയതിൽ അഴിമതിയുണ്ടോ തുടങ്ങി പ്രാധാന്യം തോന്നുന്ന മറ്റ് കാര്യങ്ങളുമാണ് അന്വേഷണം നടത്തുന്നത്.
Story Highlights : ADM Naveen Babu death departmental investigation has been completed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here