‘പി.പി ദിവ്യക്കെതിരെ നടപടി തീരുമാനിക്കേണ്ടത് CPIM; പ്രതിപക്ഷം നെറികെട്ട രാഷ്ട്രീയം നിർത്തണം’; ബിനോയ് വിശ്വം

പി.പി ദിവ്യക്കെതിരെ തൽക്കാലം നടപടി വേണ്ടെന്ന തീരുമാനത്തിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നടപടി തീരുമാനിക്കേണ്ടത് സി.പി.ഐ എമ്മാണെന്നും സി.പി.ഐക്ക് അതിൽ ഒന്നും പറയാനില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഉയരുന്ന ബിജെപി ബന്ധത്തിലും അദ്ദേഹം മറുപടി പറഞ്ഞു.
സരിന് പാർട്ടി ചിഹ്നമില്ലാത്തത് ബിജെപിയെ സഹായിക്കാൻ എന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. ബി.ജെ.പി ഡീൽ സ്ഥിരമാക്കിയവർക്ക് അങ്ങനെ എന്തും പറയാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വയനാടിന് ധനസഹായം പ്രഖ്യപിക്കാത്ത കേന്ദ്ര സർക്കാരിനെ ബിനോയ് വിശ്വം വിമർശിച്ചു. ദുരന്തമുഖത്ത് ബിജെപി രാഷ്ട്രീയം മാറ്റിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ അൽപത്തരം കാണിക്കുന്നുവെന്ന് അദ്ദേഹം വിമർശിച്ചു.
Read Also: ചിഹ്നത്തിന്റെ കുറവ് മാത്രം; ജയ് വിളിച്ച് വിമർശിച്ചവർ; രാഹുലിന്റെ റോഡ് ഷോയ്ക്ക് സരിന്റെ ചെക്ക്
സങ്കുചിത രാഷ്ട്രീയം മാറ്റി വയനാടിന് സഹായം നൽകണമെന്ന് ബിനോയ് വിശ്വം പറഞ്ഞു. പ്രതിപക്ഷത്തെയും അദ്ദേഹം വിമർശിച്ചു. പര്തിപക്ഷം നെറികെട്ട രാഷ്ട്രീയം നിർത്തണം. ബിജെപിക്ക് ഒപ്പം ചേർന്നുകൊണ്ട് എൽ ഡി എഫ് സർക്കാരിന് എതിരായി പ്രതിപക്ഷം രാഷ്ട്രീയം കളിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്തുകൊണ്ട് കേന്ദ്ര സർക്കാർ വയനാടിന് സഹായം നൽകുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു.
11 ആം നാൾ വന്നുപോയ ആളാണ് പ്രധാനമന്ത്രി. ശബ്ദം വളരെ താഴ്ത്തി പ്രധാനമന്ത്രി പറഞ്ഞു കേന്ദ്ര സർക്കാർ ഒപ്പമുണ്ടെന്ന്. ആ വാക്കിൽ ഇപ്പോഴും വിശ്വസിക്കാനാണ് ഇഷ്ടം. പ്രധാനമന്ത്രിയുടെ വാക്ക് പാലിക്കപ്പെടുമോ എന്നാണ് ചോദ്യമെന്ന് ബിനോയ് വിശ്വം പറഞ്ഞു. പാക്കേജ്, ധനസഹായം എന്ന വാക്കുകൾ പറഞ്ഞു. കേരളവും വയനാടും ഇപ്പോഴും കാത്തിരിക്കുന്നുവെന്ന് ബിനോയ് വിശ്വം പറഞ്ഞു.
Story Highlights : Binoy Viswam reacts in CPIM not taking action against PP Divya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here