Advertisement

ബ്രാം സ്റ്റോക്കര്‍ ഡ്രാക്കുളക്ക് മുമ്പെഴുതിയ പ്രേതകഥ 134 വര്‍ഷത്തിന് ശേഷം പ്രസിദ്ധീകരിക്കുന്നു

October 21, 2024
Google News 2 minutes Read
bram

ഹൊറര്‍ സാഹിത്യത്തില്‍ ഡ്രാക്കുളയോളം സ്വാധീനം ചെലുത്തിയ മറ്റൊരു കഥാപാത്രമില്ല. രക്തദാഹിയായ രാത്രിസഞ്ചാരിയുടെ കഥയെ അനശ്വരമാക്കിയ കഥാകൃത്ത് ബ്രാം സ്റ്റോക്കര്‍ ഡ്രാക്കുളക്കും മുമ്പ് എഴുതിയ മറ്റൊരു പ്രേതകഥ ‘ഗിബെറ്റ് ഹില്‍’ 134 വര്‍ഷത്തിന് ശേഷം വായനക്കാരിലേക്ക് എത്തുന്നു. അയര്‍ലന്‍ഡിലെ നാഷണല്‍ ലൈബ്രറിയില്‍ നിന്ന് ചരിത്രകാരനും ബ്രാം സ്റ്റോക്കറിന്റെ ആരാധകനും ആയ ബ്രയാന്‍ ക്ലിയറിയാണ് ഈ ചെറുകഥ കണ്ടെടുത്തത്. അന്വേഷിച്ചപ്പോള്‍ ബ്രാംസ്റ്റോക്കര്‍ ഇങ്ങനൊരു കഥയെഴുതിയതായി എവിടെയും യാതൊരു രേഖയുമിലായിരുന്നു. 1890ല്‍ ഡെയിലി മെയില്‍ പത്രത്തിന്റെ ക്രിസ്തുമസ് സപ്ലിമെന്റിലാണ് ഗിബെറ്റ് ഹില്‍ പ്രസിദ്ധീകരിച്ചത്.

ബ്രാം സ്റ്റോക്കറിന്റെ സ്വദേശം ആയ ഡബ്ലിനില്‍ ജനിച്ചു വളര്‍ന്ന ബ്രയാന്‍ ക്ലിയറി കുട്ടിക്കാലത്ത് തന്നെ സ്റ്റോക്കറിന്റെ സാഹിത്യലോകത്തില്‍ ആകൃഷ്ടനായിരുന്നു. 2021ല്‍ തന്റെ കേള്‍വിശക്തി നഷ്ട്ടപ്പെട്ട്, ശസ്ത്രക്രിയക്ക് വിധേയനായ ശേഷം, അയര്‍ലണ്ട്‌സ് നാഷണല്‍ ലൈബ്രറിയില്‍ റിസര്‍ച്ച് നടത്തുമ്പോഴാണ് ഒരു നൂറ്റാണ്ടിലധികം കണ്ണില്‍ പെടാതെ കിടന്ന കഥയെ ക്ലിയറി പൊടിതട്ടിയെടുത്തത്.

Read Also: മ്യാന്മറിലെ ചൈനീസ് കോൺസുലേറ്റിന് നേരെ സ്ഫോടക വസ്തു ഉപയോഗിച്ച് ആക്രമണം

ഒരു നാവികനെ മൂന്ന് പേര്‍ ചേര്‍ന്ന് കൊന്ന്, കഴുമരത്തില്‍ കെട്ടി തൂക്കിയ കഥ പറയുന്ന ഗിബെറ്റ് ഹില്ലും ഡ്രാക്കുള പോലെ ഒരു ഹൊറര്‍ കഥയാണ്. ഡ്രാക്കുളയിലേക്കുള്ള കഥാകാരന്റെ സുപ്രധാന ചവിട്ടുപടിയാണ് ഗിബെറ്റ് ഹില്‍ എന്നാണ് ബ്രാം സ്റ്റോക്കറിന്റെ ജീവചരിത്രകാരന്‍ പോള്‍ മുറേ പറയുന്നത്. ഒക്ടോബര്‍ 28ന് ഡബ്ലിനില്‍ നടക്കുന്ന ബ്രാംസ്റ്റോക്കര്‍ ഫെസ്റ്റിവലില്‍ പ്രകാശനം നടത്തുന്ന പുസ്തകത്തില്‍ ഗിബെറ്റ് ഹില്‍ പുനര്‍പ്രസിദ്ധീകരിക്കും.

Story Highlights : Dracula author’s lost story to publish after 134 years

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here