അബ്ദുൽ റഹീമിന്റെ മോചനം, നടപടി വൈകുന്നതിൽ ആശങ്കയുമായി കുടുംബം

അബ്ദുൽ റഹീമിന്റെ മോചനത്തിൽ നടപടി വൈകുന്നതിൽ ആശങ്കയുമായി കുടുംബം. ആവശ്യപ്പെട്ട മോചന ദ്രവ്യം നൽകി മാസങ്ങൾ പിന്നിട്ടിട്ടും മോചനം ഉണ്ടായില്ല. കേന്ദ്രസർക്കാരും എംബസിയും ഇടപെടണം. മന്ത്രി പി എ മുഹമ്മദ് റിയാസും എം കെ രാഘവൻ എംപിയും ഇടപെടണമെന്നും കുടുംബം ആവശ്യപ്പെട്ടു.
മോചന ദ്രവ്യം നൽകിയ ശേഷം ജയിലിൽ ഇടുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല. വധശിക്ഷ ഒഴിവാക്കിയിട്ട് മാസങ്ങളായി. നടപടി വേഗത്തിൽ പൂർത്തീകരിക്കും എന്നാണ് പ്രതീക്ഷയെന്നും റഹീമിന്റെ സഹോദരൻ നസീറും മാതാവ് ഫാത്തിമയും പറഞ്ഞു.
അതേസമയം സൗദിയിൽ വധശിക്ഷ റദ്ദ് ചെയ്ത കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചനകാര്യത്തിൽ ഇന്നും തീരുമാനമായില്ല. റിയാദിലെ ജയിലിൽ കഴിയുന്ന റഹീമിെൻറ മോചന ഹർജി ഇന്ന് കോടതി പരിഗണിച്ചെങ്കിലും തീരുമാനമെടുത്തില്ല.
തിങ്കളാഴ്ച (ഒക്ടോ. 21) രാവിലെ കേസ് കോടതി പരിഗണിക്കുമെന്ന് നേരത്തെ റഹീമിന്‍റെ അഭിഭാഷകനെ കോടതി അറിയിച്ചിരുന്നു. രാവിലെ കേസ് പരിഗണിച്ച കോടതി വിശദവിവരങ്ങൾ പരിശോധിച്ച ശേഷം വധശിക്ഷ റദ്ദ് ചെയ്ത അതെ ബെഞ്ചാണ് വിധി പറയേണ്ടതെന്നും ചീഫ് ജസ്റ്റീസിെൻറ ഓഫീസ് അക്കാര്യം തീരുമാനിക്കുമെന്നും അറിയിക്കുകയായിരുന്നു.
Story Highlights : no release order issued in the case of abdul rahim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here