സര്‍വകാല റെക്കോഡില്‍ തുടര്‍ന്ന് സ്വര്‍ണം; ആളൊഴിഞ്ഞ് സ്വര്‍ണാഭരണശാലകള്‍
സംസ്ഥാനത്തെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ തന്നെ തുടരുന്നു. സ്വര്‍ണം പവന് 58,400 രൂപയിലാണ് പുരോഗമിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 7,300 രൂപയാണ് നല്‍കേണ്ടി വരിക. (Gold price on october 22)
കഴിഞ്ഞ ദിവസം വീണ്ടും സര്‍വകാല റെക്കോഡ് തിരുത്തി സ്വര്‍ണം പവന് 58,400 രൂപയിലെത്തിയിരുന്നു. പോയ വര്‍ഷം ഇതേ ദിവസം സ്വര്‍ണം പവന് 45,280 രൂപയായിരുന്നു. ഒറ്റ വര്‍ഷം കൊണ്ട് ഒരു പവനുണ്ടായത് 13,120 രൂപയുടെ വര്‍ധനയാണ്. രാജ്യാന്തര വില ഔണ്‍സിന് 2,733 ഡോളറെന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍, അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശ കുറച്ചേക്കുമെന്ന സൂചന എന്നിവ സ്വര്‍ണത്തിന് സുരക്ഷിത നിക്ഷേപമെന്ന ഇമേജ് നല്‍കുന്നു.
സമീപ ഭാവിയില്‍ സ്വര്‍ണവില കുറയാനിടയില്ലെന്ന സൂചനയാണ് വിദഗ്ധര്‍ നല്‍കുന്നത്. സംസ്ഥാനത്തെ സ്വര്‍ണാഭരണശാലകള്‍ ആളും ആരവവുമില്ലാത്ത അവസ്ഥയിലാണ്. വല്ലപ്പോഴുമെത്തുന്ന വിവാഹ പര്‍ച്ചേസുകാരെ മാത്രമാണ് കടകളില്‍ കാണാനാകുന്നത്.
Story Highlights : Gold price on october 22
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here