‘അന്വേഷണത്തില്‍ വിശ്വാസം, ആരോപണങ്ങള്‍ പരിശോധിക്കും’; നവീന്‍ ബാബുവിന്റെ വീട്ടിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
നവീന്‍ ബാബുവിന്റെ വീട്ടിലെത്തി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നവീന്റെ കുടുംബവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം ചേരാനാണ് വന്നതെന്ന് സന്ദര്‍ശനത്തിന് ശേഷം ഗവര്‍ണര്‍ പ്രതികരിച്ചു. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ് അതുകൊണ്ട് അക്കാര്യത്തില്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും അത് നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റു പ്രതികരണങ്ങള്‍ നടത്താനുള്ള സമയമല്ല ഇതെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇന്ന് സ്പീക്കര്‍ എ എന്‍ ഷംസീറും നവീന്റെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു.
അതേസമയം, പിപി ദിവ്യയെ ആരാണ് സംരക്ഷിക്കുന്നത് എന്ന് തുറന്നു പറയാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. പൊലീസും പാര്‍ട്ടിയും സംരക്ഷിക്കുന്നില്ലെങ്കില്‍ പിന്നെയാരാണ് ദിവ്യയെ സംരക്ഷിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. എന്തുകൊണ്ട് ദിവ്യയെ അറസ്റ്റ് ചെയ്യുന്നില്ലെന്നും ആരാണ് ഒളിവില്‍ പോകാന്‍ സഹായിച്ചത് എന്നതിനൊക്കെ മറുപടി വേണമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
Story Highlights : governor Arif Mohammad Khan visited ADM Naveen Babu’s house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here