9 വര്‍ഷം മുന്‍പ് വിഘ്നേഷുമായി പ്രണയത്തിലായ നിമിഷം ഓര്‍ത്തെടുത്ത് നയന്‍താര
തന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളില്‍ ഒന്നായ നാനും റൗഡിതാന്‍ റിലീസായിട്ട് ഒമ്പത് വര്‍ഷമായതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. ‘എന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ച ചിത്രമാണ് നാനും റൗഡിതാന്‍. ജീവിതത്തിലേക്ക് വിഘ്നേഷ് ശിവനെ സമ്മാനിച്ചതും ഈ ചിത്രമാണ് ‘ അവര്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. കുറിപ്പിനോടൊപ്പം സിനിമയുടെ ലൊക്കേഷന്‍ സ്റ്റില്ലുകള്‍ കോര്‍ത്തിണക്കിയ വിഡിയോയും നയന്‍സ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
2015 ല്‍ ആണ് വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്ത നാനും റൗഡിതാന്‍ എന്ന ചിത്രം റിലീസായത്.നയന്‍താരയ്ക്കൊപ്പം വിജയ് സേതുപതി നായകനായി എത്തിയ സിനിമ നിര്‍മിച്ചത് ധനുഷ് ആണ്. സംവിധായകനായ വിഘ്നേഷ് ശിവനോടൊപ്പമുള്ള നയന്‍സിന്റെ ആദ്യ ചിത്രമായിരുന്നു ഇത്. വിഘ്നേഷ് നയന്‍താരയെ ആദ്യമായി കാണാന്‍ പോയ അനുഭവം പങ്കുവെക്കുന്ന ഒരു അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. നാനും റൗഡിതാന്‍ ചെയ്യാനായി നയന്‍താരയെ സമീപിക്കുമ്പോള്‍ അവര്‍ നായികാ വേഷം ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ലെന്നും പകരം അവരെ നേരിട്ട് കണ്ടിട്ട് തിരികെ വരാമെന്ന് മാത്രമാണ് കരുതിയത്, എന്നാല്‍ നയന്‍താരയുടെ പ്രൊഫെഷണലിസവും ബഹുമാനവും തന്നെ അമ്പരപ്പിച്ചു.അവിടെ നിന്നാണ് ഇരുവരുടെയും പ്രണയത്തിന് തുടക്കമാകുന്നത്.
Read Also: ‘ഹമാസ് ഇസ്രയേൽ യുദ്ധത്തിൽ ഇടപെടേണ്ടതില്ല, ഈ ലോകം എബ്രഹാമിന്റെ സന്തതികളുടെ മാത്രമല്ല’; നടൻ വിനായകൻ
ഇരുവരെയും ചുറ്റിപറ്റി നിരവധി ഗോസ്സിപ്പുകളാണ് ചിത്രീകരണ വേളയില്‍ പുറത്ത് വന്നിരുന്നത്. എന്നാല്‍ അന്ന് അവര്‍ അതെല്ലാം നിഷേധിച്ചിരുന്നു. പിന്നീട് 2022 ജൂണില്‍ ആരാധകരെ അമ്പരപ്പിച്ചു കൊണ്ട് ഇവര്‍ വിവാഹിതരായി.
Story Highlights : Nayanthara on 9 years of ‘Naanum Rowdy Dhaan’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here