ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീനയുടെ പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയെ നിരോധിച്ചു
ബംഗ്ലാദേശ് ഛത്ര ലീഗ് എന്ന വിദ്യാർത്ഥി സംഘടനയെ ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ നിരോധിച്ചു. അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയായിരുന്നു ഇത്. തീവ്രവാദി സംഘടനയെന്ന് കുറ്റപ്പെടുത്തിയാണ് ഭരണകൂടത്തിൻ്റെ നീക്കം.
രാജ്യത്ത് വിവേചനത്തിനെതിരായ വിദ്യാർത്ഥി കൂട്ടായ്മ മുന്നോട്ട് വെച്ച അഞ്ച് ആവശ്യങ്ങളിൽ ഒന്നാണിത്. നിലവിലെ ഭരണഘടന റദ്ദാക്കുക, പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീനെ പുറത്താക്കുക, ബി.സി.എല്ലിനെ നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവർ ഇന്നയിച്ചത്.
കഴിഞ്ഞ 15 വർഷത്തിനിടെ ഗുരുതര നിയമ ലംഘനങ്ങൾ നടത്തിയ സംഘടനയാണ് ബംഗ്ലാദേശ് ഛത്ര ലീഗ് എന്ന് ഭരണകൂടം വിമർശിച്ചു. ഇന്നലെയാണ് സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. ഇന്നലെ തന്നെ ഇത് നിലവിൽ വന്നു.
Story Highlights : Bangladesh bans student wing of ousted Sheikh Hasina’s party
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here