Advertisement

‘കാളച്ചന്തയിലെ കാളകളെപ്പോലെ എംഎല്‍എമാരെ വിലയ്ക്ക് വാങ്ങുന്നത് അപമാനകരം’, കോഴ ആരോപണത്തില്‍ പ്രതികരിച്ച് ബിനോയ് വിശ്വം

October 25, 2024
Google News 1 minute Read
BINOY

കോഴ ആരോപണവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വാര്‍ത്തകള്‍ ഗൗരവമുള്ളതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കുതിര കച്ചവട രാഷ്രീയം കേരളത്തിലേക്കും വരുന്നത് ഗൗരവതരമെന്നും വിഷയത്തില്‍ അന്വേഷണം വേണമെന്നും ബിനോയ് വിശ്വം പറഞ്ഞു. അന്വേഷണം വഴി തെറ്റരുതെന്നും അദ്ദേഹം വ്യക്തമാക്കി.

കാളച്ചന്തയിലെ കാളകളെപ്പോലെ എംഎല്‍എമാരെ വിലയ്ക്ക് വാങ്ങുന്നത് അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും കുതിരക്കച്ചവട രാഷ്ട്രീയം നിലവിലുണ്ട്. അത് കേരളത്തിലേക്കും വരുന്നു എന്നത് ഗൗരവകരം. ജനാധിപത്യമൂല്യങ്ങള്‍ക്ക് എതിര്. ആരോപണത്തില്‍ അന്വേഷണം വേണം – അദ്ദേഹം വിശദമാക്കി. അന്വേഷണം സത്യത്തിന്റെ വഴിയെ പോകണമെന്നും വസ്തുതയുണ്ടെങ്കില്‍ ആരോപണ വിധേയര്‍ക്ക് എല്‍ഡിഎഫില്‍ തുടരാന്‍ യോഗ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Also: ‘100 കോടി വാഗ്ദാനം ചെയ്ത് കൂടെ കൂട്ടാനുള്ള ആളുണ്ടോ ആന്റണി രാജു’; തോമസ്.കെ.തോമസ്

അതേസമയം, തനിക്കെതിരായ കോഴ ആരോപണത്തിന് പിന്നില്‍ ആന്റണി രാജുവെന്ന് തോമസ് കെ തോമസ് പറഞ്ഞു. 100 കോടി വാഗ്ദാനം ചെയ്ത് കൂടെ കൂട്ടാനുള്ള ആളുണ്ടോ ആന്റണി രാജുവെന്ന് അദ്ദേഹം ചോദിച്ചു. തന്റെ ജേഷ്ഠനെ തകര്‍ത്ത പോലെ തന്നെയും തകര്‍ക്കാന്‍ ശ്രമിക്കുന്നു. മന്ത്രി സ്ഥാനം ചര്‍ച്ചയായപ്പോഴാണ് വീണ്ടും ആരോപണം ഉയര്‍ന്നത്. പാര്‍ട്ടിയില്‍ നിന്നുള്ള ഗൂഢാലോചന ഉണ്ടെങ്കില്‍ അന്വേഷിക്കണം. താന്‍ ശരത്ത് പാവാറിനൊപ്പമാണെന്നും എന്‍സിപി നേതൃയോഗത്തില്‍ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും തോമസ് കെ തോമസ് പ്രതികരിച്ചു.

Story Highlights : Benoy Viswam about bribery allegation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here