Advertisement

അമേരിക്കയിലെ ഇ-കോളി അണുബാധയ്ക്ക് കാരണം ഉള്ളി; മക്ഡൊണാൾഡ്‌സിനൊപ്പം കേസിൽ പെട്ട് ടെയ്‌ലർ ഫാംസ്

October 25, 2024
Google News 2 minutes Read

ബർഗറിൽ നിന്ന് ഇ-കോളി അണുബാധ വ്യാപിച്ചതിനെ തുടർന്ന് ഒരാൾ മരിച്ച സംഭവത്തിൽ പ്രതികരിച്ച് ബഹുരാഷ്ട്ര കമ്പനിയായ മക്ഡൊണാൾഡ്‌സ്. ബാക്ടീരിയ വ്യാപിച്ചത് ബർഗറിൽ ഉപയോഗിച്ച ഉള്ളിയിൽ നിന്നാണെന്ന് കമ്പനി വ്യക്തമാക്കി. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെയ്‌ലർ ഫാംസ് എന്ന കമ്പനിയാണ് ഇവർക്ക് ഉള്ള വിതരണം ചെയ്തത്. ഇതറിഞ്ഞതിന് പിന്നാലെ ടാകോ ബെൽ, പിസ ഹട്ട്, കെഎഫ്‌സി, ബർഗർ കിങ് എന്നീ ബ്രാൻ്റുകളും തങ്ങളുടെ മെനുവിൽ നിന്ന് ഉള്ളി മാറ്റി.

മക്ഡൊണാൾഡ്സിൻ്റെ അമേരിക്കയിലെ പത്ത് സംസ്ഥാനങ്ങളിലെ ഔട്‌ലെറ്റുകളിൽ നിന്ന് ക്വാർട്ടർ പൗണ്ടർ ബർഗർ കഴിച്ച 49 പേരാണ് രോഗബാധിതരായത്. സംഭവം വിവാദമായതിന് പിന്നാലെ ടെയ്‌ലർ ഫാംസ് തങ്ങൾ വിതരണം ചെയ്ത ഉള്ളി മുഴുവൻ ഉപഭോക്താക്കളിൽ നിന്നും തിരികെ വിളിച്ചു. എന്നാൽ ഇവർ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

അതേസമയം മുൻകരുതൽ നടപടിയെന്നോണമാണ് മറ്റ് പ്രധാന ഫുഡ് ചെയിൻ കമ്പനികൾ ഉള്ളി മെനുവിൽ നിന്ന് നീക്കിയത്. ഇവരെല്ലാം ടെയ്‌ലർ ഫാംസിൽ നിന്നാണ് ഉള്ളി വാങ്ങിയതെന്നാണ് വിവരം.

Story Highlights : McDonald’s says onions to blame for E Coli outbreak pulls them from menu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here