ആറാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച അധ്യാപകന് 12 വർഷം കഠിന തടവ്
ആറാം ക്ലാസ് വിദ്യാർത്ഥിയെ പീഢിപ്പിച്ച സംഭവത്തിൽ ചിത്രകല അധ്യാപകന് 12 വർഷം കഠിന തടവ്. പാങ്ങപ്പാറ്റ സ്വദേശിയായ രാജേന്ദ്രനെതിരെ തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ രേഖയാണ് ശിക്ഷ വിധിച്ചത്. 20000 രൂപ പിഴയും വിധിച്ചു. പിഴ തുക കുട്ടിക്ക് നൽകണമെന്നും അടച്ചില്ലെങ്കിൽ നാല് മാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.
Read Also: ചെന്നൈ എയർപോർട്ടിലേക്ക് ഓട്ടം പോയ മലയാളി ടാക്‌സി ഡ്രൈവർ മരിച്ച നിലയിൽ
2023 മെയ് മാസം മുതൽ ജൂൺ 25 വരെയാണ് അയൽവാസി കൂടിയായ പ്രതി ചിത്രകല പഠിപ്പിക്കാൻ കുട്ടിയുടെ വീട്ടിൽ എത്തുന്നത്.ഈ സമയത്ത് അധ്യാപകൻ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
Story Highlights : 12 years rigorous imprisonment for the teacher who molested the 6th class student
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here