Advertisement

ഭാര്യയുടെ 52 പവന്റെ സ്വര്‍ണാഭരണങ്ങള്‍ പണയം വച്ച് പണവുമായി മുങ്ങിയ ഭര്‍ത്താവ് അറസ്റ്റില്‍

October 26, 2024
Google News 3 minutes Read
husband who pawned his wife's gold jewelery and escape arrested

ഭാര്യയുടെ സ്വര്‍ണ്ണം പണയം വച്ച് പണവുമായി മുങ്ങിയ ഭര്‍ത്താവ് അറസ്റ്റില്‍. നെയ്യാറ്റിന്‍കര കലമ്പാട്ടുവിള പള്ളിച്ചല്‍ ദേവീകൃപയില്‍ അനന്തു വാണ് അറസ്റ്റിലായത്. വിവാഹം കഴിഞ്ഞ് മൂന്നാംനാള്‍ ഭാര്യയുടെ 52 പവന്റെ സ്വര്‍ണാഭരണങ്ങള്‍ പണയം വച്ച് പണം കൈക്കലാക്കി എന്നാണ് പരാതി. (husband who pawned his wife’s gold jewelery and escape arrested)

തിരുവനന്തപുരം വര്‍ക്കല പനയറ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. 2021 ആഗസ്റ്റിലായിരുന്നു യുവതിയും ഫിസിയോതെറാപിസ്റ്റായ അനന്തുവും തമ്മിലുള്ള വിവാഹം. വിവാഹശേഷം മൂന്നാംനാള്‍ ഭാര്യയുടെ 52 പവന്റെ സ്വര്‍ണാഭരണങ്ങള്‍ നിര്‍ബന്ധിപ്പിച്ച് പണയം വെച്ച് 13.5 ലക്ഷം രൂപ അനന്തു കൈക്കലാക്കിയെന്നാണ് ഭാര്യയുടെ പരാതി. വധുവിന്റെ കുടുംബ വീടും വസ്തുവും തന്റെ പേരില്‍ പ്രമാണം ചെയ്തു കിട്ടണമെന്നും പുതിയ കാര്‍ വാങ്ങിത്തരണമെന്നും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി എന്നും പരാതിയുണ്ട്.

Read Also: വെള്ളാപ്പള്ളിയെ കണ്ട് സരിന്‍; സരിന്‍ മിടുമിടുക്കനെന്നും കോണ്‍ഗ്രസ് ഇപ്പോള്‍ ചത്ത കുതിരയെന്നും വെള്ളാപ്പള്ളിയുടെ കമന്റ്

പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ആണ് അനന്തു കിട്ടിയ പണവുമായി മുങ്ങിയത്. കേരളത്തില്‍ പലയിടങ്ങളിലായും ബംഗളൂരുവിലും മാറിമാറി ഒളിവില്‍ താമസിച്ചു വരികയായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃശൂരില്‍ നിന്നാണ് ഇയാളെ വര്‍ക്കല പൊലീസ് പിടികൂടിയത്.

Story Highlights : husband who pawned his wife’s gold jewelery and escape arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here