Advertisement

സംരംഭകര്‍ക്ക് സന്തോഷവാര്‍ത്ത; ബിസിനസ് വികസിപ്പിക്കാന്‍ മുദ്ര തരുണ്‍ പ്ലസ് വായ്പയായി 20 ലക്ഷം വരെ

October 27, 2024
Google News 2 minutes Read
mudra

ജൂലൈയിലെ ബജറ്റവതരണത്തില്‍ ‘തരുണ്‍ പ്ലസ്’ എന്ന വിഭാഗത്തിലെ മുദ്രാ വായ്പാ പദ്ധതി ഉയര്‍ത്തിയതായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. ഇത് പ്രാബല്യത്തിലാക്കിക്കൊണ്ട് ധനമന്ത്രാലയം ഉത്തരവിറക്കി. വായ്പാ പരിധി 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമാക്കിയാണ് ഉയര്‍ത്തിയത്. സംരംഭകര്‍ക്ക് ബിസിനസ് വികസനത്തിനായി തുക ഉപയോഗിക്കാം. മുന്‍ വായ്പകള്‍ കൃത്യമായി തിരിച്ചടച്ച, തരുണ്‍ വിഭാഗത്തില്‍ വരുന്ന സംരംഭകര്‍ക്കാണ് കൂടിയ തുക വായ്പ നല്‍കുന്നത്.

2015 ഏപ്രില്‍ എട്ടിനാണ് പ്രധാനമന്ത്രി മുദ്ര യോജന ആരംഭിച്ചത്. കോര്‍പറേറ്റിതര- കൃഷിയിതര സൂക്ഷ്മസംരംഭകര്‍ക്കാണ് വായ്പ ലഭിക്കുന്നത്. മൂന്ന് വിഭാഗങ്ങളിലായാണ് വായ്പ ലഭിക്കുന്നത്. 50,000 രൂപ വരെ ശിശു വിഭാഗത്തിലും 50,000 മുതല്‍ 5 ലക്ഷം വരെ കിഷോര്‍ വിഭാഗത്തിലും 10 ലക്ഷം രൂപ തരുണ്‍ വിഭാഗത്തിലും ലഭിക്കുന്നതാണ് നിലവിലെ രീതി.

Read Also: ‘വണ്‍ ഡേ സുല്‍ത്താനോ സുല്‍ത്താനയോ അല്ല വയനാടിന് വേണ്ടത്’; രാഹുലിനെയും പ്രിയങ്കയെയും പരിഹസിച്ച് പി ജയരാജന്‍

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 5.4 ലക്ഷം കോടിയാണ് 66.8 മില്യണ്‍ വായ്പകളിലൂടെ 2023-24 കാലയളവില്‍ വിതരണം ചെയ്തത്. തുടക്കം മുതല്‍ 2024 ജൂണ്‍ വരെ 29.79 ലക്ഷം കോടി രൂപയുടെ 487.8 മില്യണ്‍ വായ്പകള്‍ നല്‍കി. മുദ്ര ലോണുകളിലെ നിഷ്‌ക്രിയാസ്തി 3.4 ശതമാനമായി 2024 വര്‍ഷത്തില്‍ കുറഞ്ഞു.

Story Highlights : Centre doubles Mudra loan ceiling to Rs 20 lakh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here