Advertisement

പാലക്കാട്ടെ സ്ഥാനാർത്ഥി നിർണയം കോൺഗ്രസിൻറെ ഭരണഘടന പ്രകാരം; തിരുവഞ്ചൂർ രാധകൃഷ്ണൻ

October 27, 2024
Google News 2 minutes Read
thiruvanchoor

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയ്ക്ക് ഡിസിസി നേതൃത്വത്തിനയച്ച കത്ത്പുറത്തുവന്നതിൽ ഒരു കാര്യവുമില്ലെന്ന് തിരുവഞ്ചൂർ രാധകൃഷ്ണൻ. സ്ഥാനാർത്ഥി നിർണയം കോൺഗ്രസിൻറെ ഭരണഘടന പ്രകാരമാണ് നടന്നിട്ടുള്ളത്. പാർട്ടിക്കുള്ളിൽ പല പേരുകൾ പറഞ്ഞിട്ടുണ്ട്. അതിനുള്ള സ്വാതന്ത്ര്യമുണ്ട്, എന്നാൽ അത് അവിടെ അവസാനിച്ചു. പാലക്കാട് ഒരു തിരിച്ചടിയും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കെ മുരളീധരനെ വിവാദത്തിലേക്ക് വലിച്ചിഴക്കേണ്ട ആവശ്യമില്ലായിരുന്നു.സിപിഎം- ബിജെപിക്ക് നൽകിയ കത്തിനെക്കുറിച്ചാണ് ചർച്ച ചെയ്യേണ്ടത്. ഒരു കൺഫ്യൂഷൻ ഉണ്ടാക്കാൻ ശ്രമിച്ചാൽ നടക്കില്ല.ഈ സന്ദർഭം വിവാദമാകുന്നത് രാഷ്ട്രീയ ശത്രുക്കളാണെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.

Read Also: രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ ഷാഫി പറമ്പിലും വിഡി സതീശനും; എം വി ഗോവിന്ദൻ

അതേസമയം, പാലക്കാട് കോണ്‍ഗ്രസിലെ കത്ത് വിവാദത്തില്‍ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിൽ രംഗത്തെത്തിയിരുന്നു. കത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. രണ്ട് ആളുകളാണ് എതിർത്ത് രംഗത്ത് വന്നത്. നിരവധി സ്ഥാനാർത്ഥികളുടെ പേര് പട്ടികയിൽ വന്നിരുന്നു.പുറത്തുവന്ന കത്ത് ജനങ്ങളെ ബാധിക്കുന്നതല്ലെന്നും മറ്റു കത്തുകളെ മറയ്ക്കാനുള്ള സിപിഎം ശ്രമമാണിതെന്നും അന്വേഷണം നടത്തണമെന്നും രാഹുൽ വിശദമാക്കി.

Story Highlights : Palakkad candidate selection according to Congress constitution; Thiruvanchoor Radhakrishnan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here