Advertisement

മുംബൈ ബാന്ദ്ര റെയില്‍വേ സ്‌റ്റേഷനില്‍ തിക്കുംതിരക്കും; 9 പേര്‍ക്ക് പരുക്ക്

October 27, 2024
Google News 1 minute Read

മുംബൈ ബാന്ദ്ര റെയില്‍വേ സ്‌റ്റേഷനില്‍ തിക്കുംതിരക്കും. 9 പേര്‍ക്ക് ഗുരുതരപരുക്ക്. ഉത്തര്‍പ്രദേശിലെ ഖോരഖ്പൂരിലെ ട്രെയിനിലേക്ക് ഇടിച്ചുകയറാനുള്ള തിക്കിനും തിരക്കിലും പെട്ട് ഒമ്പത് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബാക്കി ഏഴുപേര്‍ക്ക് നിസാരപരിക്കുകളാണ്.

ട്രെയിന്‍ നമ്പര്‍ 22921 ബ്രാന്ദ്രയില്‍ നിന്നും ഖോരഖ്പൂര്‍ പ്ലാറ്റ്‌ഫോം നമ്പര്‍ ഒന്നിലേക്ക് വന്നപ്പോഴാണ് നിരവധി പേര്‍ ഒന്നിച്ച് ട്രെയിനിലേക്ക് ഇടിച്ചുകയറാന്‍ ശ്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദീപാവലിക്ക് മുന്നോടിയായുള്ള തിരക്കാണ് റെയില്‍വേ സ്റ്റേഷനിലുണ്ടായതെന്ന് ബ്രിഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പ്രതികരിച്ചു.

പ്ലാറ്റ്‌ഫോമില്‍ രക്തം തളംകെട്ടി നില്‍ക്കുന്നതും പരുക്കേറ്റവരെ സ്‌ട്രെച്ചറില്‍ റെയില്‍വേ പൊലീസും മറ്റ് യാത്രികരും കിടത്തികൊണ്ടു പോകുന്നതും കാണാം. ചിലരെ പൊലീസുകാര്‍ തോളില്‍ ചുമന്നു കൊണ്ട് പോകുന്നതും കാണാം. ചിലരുടെ വസ്ത്രം മുഴുവന്‍ രക്തമായ നിലയിലുമാണ്.

Story Highlights : two seriouly injured at bandra railway station

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here