Advertisement

സ്ത്രീകൾക്കായി ഒ.ഐ.സി.സി റിയാദ് വനിതാ വേദിയുടെ ‘ജോയ്ഫുൾ ഹാർട്സ്, പവർഫുൾ മൈൻഡ്’

October 28, 2024
Google News 2 minutes Read

ഒ.ഐ.സി.സി റിയാദ് വനിതാ വേദിയുടെ നേതൃത്വത്തിൽ ‘ജോയ്ഫുൾ ഹാർട്സ്, പവർഫുൾ മൈൻഡ്’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. റിയാദ് മലാസിൽ വച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം ഒഐസിസി റിയാദ് വനിതാ വേദി പ്രസിഡന്റ് മൃദുല വിനീഷ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് സ്മിത മൊഹയുദ്ധീൻ അധ്യക്ഷത വഹിച്ചു. സ്ത്രീകളുടെ മാനസികാരോഗ്യവും, സ്വയം പരിചരണവും, ബന്ധങ്ങളും, രക്ഷാകർതൃത്വവും ഉൾപ്പെടെ ജീവിതത്തിന്റെ വിവിധ മേഖലകളിൽ സമഗ്ര വളർച്ച കൈവരിക്കുന്നതിനായി വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള വനിതകളെ പങ്കെടുപ്പിച്ചു കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്.

റിയാദിലെ ലൈഫ് കോച്ചും, തെറാപ്പിസ്റ്റ് പരിശീലകയുമായ സുഷമ ഷാൻ നയിച്ച സംവേദനാത്മക സെഷനിൽ പങ്കു വെച്ച കാഴ്ചപ്പാടുകളും പ്രായോഗിക നുറുങ്ങുകളും സദസ്സിന് പ്രചോദനമായി. സ്വയം പരിചരണ തന്ത്രങ്ങൾ മുതൽ ബന്ധങ്ങൾ ദൃഢമാക്കുന്നത് വരെയുള്ള വിഷയങ്ങളും സെഷനിൽ പങ്കുവെച്ചു.

ഒഐസിസി റിയാദ് വനിതാ വേദി വൈസ് പ്രസിഡന്റ് ജാൻസി പ്രഡിൻ ആമുഖ പ്രഭാഷണം നടത്തി. സെക്രട്ടറി ശരണ്യ ആഘോഷ് സ്വാഗതവും, ട്രഷറർ സൈഫുന്നിസ സിദ്ധീഖ് നന്ദിയും അറിയിച്ചു. സെക്രട്ടറിമാരായ സിംന നൗഷാദും ശരണ്യ ആഘോഷും പ്രോഗ്രാം കൺവീനർമാരായി പ്രവർത്തിച്ചു.വനിതാ വേദി വൈസ് പ്രസിഡന്റ്‌ ഭൈമി സുബിൻ അവതാരകയായിരുന്നു.

Story Highlights : ‘Joyful Hearts, Powerful Minds’ OICC Riyadh Women’s Forum

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here