വിന്റേജ് ലാലേട്ടന് ഇന്‍ ഹോളിവുഡ്, ഗോഡ്ഫാദറും ജയിംസ് ബോണ്ടുമായി അമ്പരപ്പിച്ച് മോഹൻലാൽ

എഐ സാങ്കേതിക വിദ്യ ഉപയേഗിച്ച് മലയാളികളുടെ മോഹൻലാലിനെ ഹോളിവുഡ് ക്ലാസിക്ക് സിനിമകളില്‍ നായകനാക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ. എല്ലാ ഭാഷയിലുള്ള സിനിമകളും മലയാളികൾ കാണും. അതുകൊണ്ട് തന്നെ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വെെറലായിരിക്കുകയാണ്.
ജെയിംസ് ബോണ്ട് , ടൈറ്റാനിക്ക്,ഇന്ത്യാന ജോണ്‍സ്, സ്റ്റാര്‍ വാര്‍സ്, ഗോഡ്ഫാദര്, ടോപ് ഗണ്‍, റോക്കി, മാട്രിക്സ്, തുടങ്ങിയ ക്ലാസിക് സിനിമകളിൽ ആണ് എഐ സാഹയത്തോടെ നായകൻമാരുടെ സ്ഥാനത്ത് മോഹൻലാലിനെ പ്രതിഷ്ഠിച്ചിരിക്കുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിത ബുദ്ധിയുടെ സഹായത്തോടെ ആരെയും ഏത് സാങ്കല്പിക ലോകത്തുമെത്തിക്കാമെന്നതാണ് വാസ്തവം. എ ഐയുടെ അനന്ത സാധ്യതകളെ ഉപയോഗപ്പെടുത്താൻ അനേകം ഓൺലൈൻ ഡിസൈനിങ് സൈറ്റുകളും ഇന്ന് ലഭ്യമാണ്.
ഹോളിവുഡിലെത്തിയ മോഹൻലാലിന്റെ ചലിക്കുന്ന ദൃശ്യങ്ങൾ എ ഐ മാജിന് എന്ന ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലൂടെയാണ് വൈറലായത്. ഇന്സ്റ്റിയില് വെെറലായ വീഡിയോക്ക് താഴെ നിരവധി കമന്റുകൾ ആണ് എത്തിയിരിക്കുന്നത്. ലാലേട്ടന് ഹോളിവുഡിൽ അഭിനയിച്ചാൽ ഇങ്ങനെ ഇരിക്കും എന്ന തലക്കെട്ട് നൽകിയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്.
Story Highlights : Mohanlal AI Generated Video gone Viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here