‘വീഴ്ച ഉണ്ടായിട്ടുണ്ട്; നാടിനെയാകെ ഞെട്ടിച്ച സംഭവം; സംഭവ സ്ഥലം സന്ദർശിക്കും’; രാജ്‌മോഹൻ ഉണ്ണിത്താൻ

കാസർഗോഡ് നീലേശ്വരത്തെ വെടിക്കെട്ട് അപകടത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. നാടിനെയാകെ ഞെട്ടിച്ച അപകടമാണ് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. അപകട സ്ഥലം സന്ദർശിക്കുമെന്ന് രാജോ മോഹൻ ഉണ്ണിത്താൻ പറഞ്ഞു. തെയ്യക്കെട്ടുകളുടെ സമാരംഭം കുറിക്കുന്ന തെയ്യം ആയതുകൊണ്ട് കാസർഗോഡിന്റെ നാനഭാഗത്ത് നിന്നും ആളുകളെത്തുന്ന സ്ഥലമാണിതെന്ന് അദ്ദേഹം പറഞ്ഞു.
വെടിക്കെട്ട് നടത്തുന്നതിൽ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിലൂടെ കാരണക്കാരെ കണ്ടെത്താനാകൂ എന്ന് അദ്ദേഹം പറഞ്ഞു. സംഭവം ഉണ്ടാകാതിരിക്കേണ്ട മുൻ കരുതലുകൾ പൊലീസ് സ്വീകരിച്ചിരുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത്രയധികം ആളുകൾ എത്തുന്ന ചടങ്ങിൽ പടക്കം പൊട്ടിക്കുന്നത് ഉൾപ്പെടെയുള്ളവ പരിശോധിക്കേണ്ടത് പൊലീസായിരുന്നുവെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
Read Also: നീലേശ്വരം വെടിക്കെട്ടപകടം; സുരക്ഷാ മാനദണ്ഡങ്ങൾ ഉണ്ടായില്ല; വെടിക്കെട്ടിന് അനുമതി ഇല്ലെന്ന് പോലീസ്
പൊലീസ് കാഴ്ചക്കാരെ വന്നിട്ട് കാര്യമില്ലെന്നും മുൻ കരുതൽ ഉണ്ടായില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ വിമർശിച്ചു. സംഭവത്തിൽ ക്ഷേത്രത്തിന്റെ പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടത്തിൽ 154 പേർക്ക് പരുക്കേറ്റത്. അപകടത്തിൽ പരുക്കേറ്റ് 97 പേരാണ് ചികിത്സയിലുള്ളത്. അപകടത്തിൽ പരിക്കേറ്റവരിൽ എട്ടുപേരുടെ നില ഗുരുതരമാണെന്ന് ജില്ല കളക്ടർ ഇമ്പശേഖർ പറഞ്ഞു. ആറു പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Story Highlights : Rajmohan Unnithan responds on Kasaragod Nileshwaram firecracker blast
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here