‘പടക്കം പൊട്ടിച്ചത് ചൈനീസ് പടക്കം എന്ന് പറഞ്ഞ്; പരമാവധി പേരെ പോലീസ് രക്ഷപ്പെടുത്തി’; IG കെ സേതുരാമൻ

കാസർഗോഡ് നീലേശ്വരത്തെ വെടിക്കെട്ട് അപകടത്തിൽ ഉത്സവ കമ്മറ്റിയിലെ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ഉത്തരമേഖല ഐജി കെ സേതുരാമൻ അറിയിച്ചു. പോലീസ് സ്ഥലത്തു ഉള്ളപ്പോഴാണ് അപകടം ഉണ്ടായത്. പരമാവധി പേരെ പോലീസ് രക്ഷപ്പെടുത്തിയെന്ന് ഐജി ട്വന്റിഫോറിനോട് പറഞ്ഞു. വെടിക്കെട്ട് നടത്തിയത് പോലീസ് അനുമതി ഇല്ലാതെയാണെന്ന് ഐജി കെ സേതുരാമൻ പറഞ്ഞു.
നീലേശ്വരം എസ്എച്ച്ഒ സ്ഥലത്തു ഉണ്ടായിരുന്നു. ചൈനീസ് പടക്കം എന്ന് പറഞ്ഞാണ് പൊട്ടിച്ചത്. അനുമതി ഇല്ലാതെ കൂടുതൽ വെടിക്കെട്ട് നടത്തി. അമ്പല കമ്മറ്റി പ്രസിഡന്റിനെയും സെക്രട്ടറിയെയുമാണ് അറസ്റ്റിലായത്. സുരക്ഷാ ക്രമീകരണം ഇല്ലാതെ ആണ് വെടികെട്ടു നടത്തിയതെന്ന് ഐജി കെ സേതുരാമൻ വ്യക്തമാക്കി.
വെടിക്കെട്ടപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നത് 154 പേർ. പൊള്ളലേറ്റവരിൽ 8 പേരുടെ നില ഗുരുതരമാണ്. കോഴിക്കോട് എത്തിച്ച 3 പേർ ചിത്സയിലാണ്. പൊള്ളലേറ്റ 4 വയസുകാരി അപകട നില തരണം ചെയ്‌തു. പ്ലാസ്റ്റിക് സർജറി ഉൾപ്പെടെയുള്ളവ നടത്തുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. 2 പേർ വെന്റിലേറ്ററിലാണ്. 2 പേരുടെയും നില ഗുരുതരമാണ്. വെടിക്കെട്ടുപുരയ്ക്ക് സമീപം നിന്നിരുന്നവർക്കാണ് അപകടത്തിൽ പൊള്ളലേറ്റത്. പൊട്ടിത്തെറിയുണ്ടായതോടെ ആളുകൾ ചിതറിയോടി. തിക്കിലും തിരക്കിലും പരിക്കേറ്റവരും നിരവധിയാണ്.
Story Highlights : Two arrested in Kasaragod Nileshwaram firecracker blast
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here