രമ്യ ഹരിദാസിൻ്റെ അപരൻ ഹരിദാസൻ സിഐടിയു പ്രവർത്തകൻ; യു.ആർ പ്രദീപിന് വോട്ടഭ്യർത്ഥിച്ച് ഫ്ലക്സ്

ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിന്റെ അപരൻ ഹരിദാസൻ സിഐടിയു പ്രവർത്തകൻ. പഴയന്നൂരിൽ സിഐടിയുവിന്റെ ഫ്ലക്സ് ബോർഡിൽ ഹരിദാസന്റെ ചിത്രവും കണ്ടതോടെയാണ് ഇക്കാര്യം വ്യക്തമായത്. ഇടത് സ്ഥാനാർത്ഥി യു.ആർ പ്രദീപിന് വോട്ട് അഭ്യർഥിച്ച് ബോർഡ് വെച്ച ശേഷമാണ് അപരൻ ഹരിദാസൻ സ്ഥാനാർത്ഥി കുപ്പായം അണിഞ്ഞത്. വിവരം പുറത്ത് വന്നതോടെ ഹരിദാസൻ വീട്ടിൽ നിന്നും മുങ്ങി.കുടം ചിഹ്നത്തിലാണ് ഹരിദാസൻ മത്സരിക്കുന്നത്.
അതേസമയം ചേലക്കരയിൽ രണ്ടാംഘട്ട പ്രചരണത്തിൽ ഇഞ്ചോടിഞ്ച് മുന്നണികൾ.
വാഹന പ്രചരണ ജാഥകൾക്കും സ്ഥാനാർത്ഥികളുടെ മണ്ഡലപര്യടനത്തിനും കൊഴുപ്പേകിയാണ് പ്രവർത്തനങ്ങൾ. മത്സരം കടുത്തതോടെ മുന്നണി ക്യാമ്പുകളിൽ പുതു തന്ത്രങ്ങൾ മെനയുന്ന തിരക്കിലാണ് നേതാക്കൾ. എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിന്റെ ബൈക്ക് റാലി നാളെ മണ്ഡലത്തിൽ പര്യടനം നടത്തും.
പുതുമയാർന്ന പ്രചരണ പരിപാടികളിലേക്ക് കടക്കുകയാണ് യുഡിഎഫും.
ഇതിനിടെ പ്രചാരണത്തിൽ ഏറെ പിന്നിലാണെന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനം മറികടക്കാൻ കടുത്ത പരിശ്രമത്തിലാണ് പ്രാദേശിക നേതാക്കൾ.
എൻഡിഎ സ്ഥാനാർത്ഥി കെ ബാലകൃഷ്ണന് വേണ്ടി രാജീവ് ചന്ദ്രശേഖരനും ശോഭാ സുരേന്ദ്രനും മണ്ഡലത്തിലെത്തും. ഡിഎംകെ സ്ഥാനാർത്ഥി എൻ കെ സുധീറിനൊപ്പം മുഴുവൻ നേരവും പി വി അൻവറും പ്രചാരണ രംഗത്ത് സജീവമാണ്. അന്തിമ ചിത്രം തെളിഞ്ഞപ്പോൾ ആറ് സ്ഥാനാർത്ഥികളാണ് ചേലക്കരയിൽ മത്സര രംഗത്തുള്ളത്.
Story Highlights : CITU worker Haridasan dupe of of Ramya haridasan Chelakkara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here