രാജസ്ഥാനിൽ ബ്യൂട്ടീഷനെ കൊന്ന് 6 കഷ്ണങ്ങളാക്കി, ശരീര ഭാഗങ്ങൾ പ്ലാസ്റ്റിക് കവറിൽ; സുഹൃത്ത് പിടിയിൽ
രാജസ്ഥാനിൽ കാണാതായ ബ്യൂട്ടീഷനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.ശരീര ഭാഗങ്ങൾ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. അൻപതുകാരിയായ അനിത ചൗധരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അനിതയുടെ സുഹൃത്ത് ഗുൽ മുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു.
അനിതയെ കൊലപ്പെടുത്തിയ ഗുൽ മുഹമ്മദ് മൃതദേഹം ആറ് കഷ്ണങ്ങളായി മുറിച്ചു. പിന്നീട് ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് വീടിന് സമീപം കുഴിച്ചിട്ടു. അനിതയുടെ ബ്യൂട്ടിപാർലർ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന് സമീപമുള്ള കടയിലെ ജീവനക്കാരനായിരുന്നു ഗുൽ മുഹമ്മദ്. സംഭവത്തിൽ കൂടുതൽ
പേർക്ക് പങ്കുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
Story Highlights : In Rajasthan, beautician was killed and cut into 6 pieces, body parts in plastic wrap
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here