Advertisement

‘അജിത്തിനെ ആശംസിച്ചത് വിജയ്‌യെ പ്രകോപിപ്പിക്കാൻ’; തമിഴിസൈ സൗന്ദരരാജന്റെ പരിഹാസത്തിന് മറുപടിയുമായി ഉദയനിധി സ്റ്റാലിൻ

October 31, 2024
Google News 2 minutes Read

നടൻ അജിത്തിനെ ആശംസിച്ചത് വിജയ്‍യെ പ്രകോപിപ്പിക്കാണെന്ന തമിഴിസൈ സൗന്ദരരാജന്റെ പരിഹാസത്തിന് മറുപടിയുമായി തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ.തമിഴിസൈയെ പോലെ പണിയൊന്നും ഇല്ലാതെ ഇരിക്കയാണോ താൻ എന്ന് ഉദയനിധി ചോദിച്ചു. കാർ റെയ്സിങ് മത്സരത്തിൽ പങ്കെടുക്കുന്നതിനായിരുന്നു അജിത്തിന് ഉദയനിധി ആശംസയറിയിച്ചത്.

വീണ്ടും കാർ റെയ്സിങ് ട്രാക്കിലേക്കിറങ്ങുന്ന നടൻ അജിത്തിന് ഉദയനിധി സ്റ്റാലിൻ ഇന്നലെ എക്സിലൂടെ ആശംസയറിയിച്ചിരുന്നു. തമിഴ്നാട് സ്പോർട്ട്സ് ഡെവലപ്മെന്റ് അതോറിറ്റിയുടെ ലോഗോ അജിത്ത് തന്റെ റെയ്സിങ് ഉപകരണങ്ങളിൽ പതിപ്പിച്ചിരുന്നു. ഇതിൽ ഊന്നിയായിരുന്നു ഉദയനിധിയുടെ പോസ്റ്റ്. പിന്നാലെ തമിഴിസൈ സൌന്ദരരാജൻ ഉദയനിധിയെ പരിഹസിച്ചു. വിജയ്‍യെ പ്രകോപിപ്പിക്കാൻ ആണ് ഉദയനിധി അജിത്തിനെ പ്രശംസിച്ചതെന്നായിരുന്നു തമിഴിസൈയുടെ വാദം. വിജയ്‍യും അജിത്തും പരസ്പരം പോരടിച്ചിട്ടില്ലെങ്കിലും ഇരൂകൂട്ടരുടെയും ആരാധകർ തമ്മിൽ അത്ര രസത്തിലല്ല. തമിഴിസൈയുടെ പരിഹാസത്തിന് അതേ നാണയത്തിൽ തന്നെ ഉദയനിധി മറുപടി നൽകുകയിരുന്നു.

ഉദയനിധിയെ പ്രകോപിപ്പിച്ച് വിജയുടെ വിമർശനങ്ങൾക്ക് മറുപടി പറയിക്കാനാണ് ബിജെപിയുടെ ശ്രമം. ഇരുവരും തമ്മിൽ നേർക്കുനേർ പോരിലേക്ക് കടന്നാൽ തങ്ങൾക്ക് ഗുണമുണ്ടാകുമെന്ന് അവർ കണക്കുകൂട്ടുന്നു. എന്തായാലും ടിവികെയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ഉദയനിധി ഇതുവരെ തയ്യാറായിട്ടില്ല.

Story Highlights : Did Udhayanidhi congratulate Ajith to provoke Vijay, doubts Tamilisai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here