ഇത് കാന്താരയല്ല, കയ്യില്‍ ശ്രീരാമ വിഗ്രഹം, ഹനുമാനായി ഞെട്ടിക്കാന്‍ ഋഷഭ് ഷെട്ടി
ഈ വര്‍ഷത്തെ ഹിറ്റ് തെലുങ്ക് സിനിമകളില്‍ ഒന്നായിരുന്നു ‘ഹനുമാന്‍’. തന്റെ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമായാണ് സംവിധായകന്‍ പ്രശാന്ത് വര്‍മ്മ ഹനുമാന്‍ ഒരുക്കിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പോസ്റ്റര്‍ പ്രേക്ഷകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.
‘ജയ് ഹനുമാന്‍’ എന്ന പേരില്‍ എത്തുന്ന ചിത്രത്തില്‍ കന്നഡ സൂപ്പര്‍ താരം ഋഷഭ് ഷെട്ടിയാണ് നായകനാകുന്നത്.ശ്രീരാമ വിഗ്രഹം കയ്യില്‍ ചേര്‍ത്ത് പിടിച്ചിരിക്കുന്ന ഋഷബിനെയാണ് ഫസ്റ്റ് ലുക്കില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഋഷഭ് ഷെട്ടിയെ അവതരിപ്പിച്ചു കൊണ്ടുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധ നേടുകയാണ്. ഹനുമാന്‍ എന്ന ആദ്യ ഭാഗത്തില്‍ തേജ സജ്ജ ആണ് നായകനായത്. രണ്ടാം ഭാഗത്തില്‍ ഋഷഭ് ഷെട്ടിയാണ് ഹനുമാന്റെ റോളില്‍ എത്തുന്നത്.
ആദ്യ ഭാഗത്തെക്കാള്‍ വലിയ ബജറ്റില്‍ ആണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. പുഷ്പ, ജനത ഗാരേജ്, രംഗസ്ഥലം തുടങ്ങിയ സിനിമ നിര്‍മ്മിച്ച മൈത്രി മൂവി മേക്കേഴ്സ് ആണ് ജയ് ഹനുമാന്‍ നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ മറ്റു അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Story Highlights : rishab shetty as hanuman jaihanuman first look
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here