Advertisement

‘ഛത്രപതി ശിവാജി മഹാരാജിന്റെ കടുത്ത ആരാധകൻ ‘,ഒരു നിമിഷം പോലും ആലോചിക്കാതെയാണ് ഒകെ പറഞ്ഞത്: ഋഷഭ് ഷെട്ടി

December 8, 2024
Google News 1 minute Read

‘ദി പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവാജി മഹാരാജ് ‘ എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചത് തന്റെ ഭാഗ്യമെന്ന് ഋഷഭ് ഷെട്ടി. ചിത്രത്തിന്റെ കഥ വന്നപ്പോൾ ഒരു നിമിഷം പോലും ആലോചിക്കാതെയാണ് ഒകെ പറഞ്ഞത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.

ഞാൻ ഛത്രപതി ശിവാജിയുടെ കടുത്ത ആരാധകനാണ് . നിരവധി ബയോപിക്കുകൾ ഇന്ത്യൻ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ ശിവാജിയുടെ ജീവചരിത്രം അവയിൽ ഏറ്റവും ഗംഭീരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.പ്രേക്ഷകർക്ക് ഒരു വിസ്മയകരമായ സിനിമാനുഭവം മാത്രമല്ല നൽകുക. ശിവാജിയെക്കുറിച്ചുള്ള അറിയാത്ത കഥകൾ കൂടി പറയാനാണ് ഈ സിനിമയെന്നും നായകൻ ഋഷഭ് ഷെട്ടി പറഞ്ഞു.

“ദി പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവാജി മഹാരാജ് എന്ന ചിത്രം സന്ദീപിന്‍റെ കാഴ്ചപ്പാടില്‍ ഈ ചിത്രം വളരെ ഗംഭീരമായിരുന്നു, ഈ സിനിമ കേള്‍ക്കുമ്പോള്‍ ഞാൻ കണ്ണിമ ചിമ്മാതെ ഇരുന്നു, അവസാനം യെസ് പറഞ്ഞു.

ഭാരതത്തിന്‍റെ അഭിമാനമായ ഛത്രപതി ശിവാജി മഹാരാജ് വാക്കുകൾക്ക് അതീതമാണ്. ചരിത്രത്തെ മറികടക്കുന്ന ഒരു ദേശീയ നായകനാണ് അദ്ദേഹം, അദ്ദേഹത്തിന്‍റെ കഥ സ്‌ക്രീനിൽ കൊണ്ടുവരുന്നതിൽ എനിക്ക് അതിയായ അഭിമാനം തോന്നുന്നു എന്നും ഋഷഭ് പറഞ്ഞത്.

ഇപ്പോള്‍ കാന്താര പ്രീക്വല്‍ എടുക്കുന്ന തിരക്കിലാണ് ഋഷഭ് ഷെട്ടി. രാജ്യമൊട്ടാകെയുള്ള പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു ചിത്രമാണ് കാന്താര. ചിത്രത്തിന് ദേശീയ അവാര്‍ഡും ലഭിച്ചിരുന്നു. മികച്ച നടനുള്ള ദേശീയ അവാര്‍ഡും ഋഷഭ് ഷെട്ടിക്കായിരുന്നു.

Story Highlights : rishab shetty about playing chhatrapati shivaji

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here