കോൺഗ്രസിൽ ഭിന്നത ഇല്ല; സിപിഎം നടത്തുന്നത് കള്ളപ്രചരണം, രമേശ് ചെന്നിത്തല

കോൺഗ്രസിൽ ഒരു ഭിന്നതയും ഇല്ലെന്ന് വ്യക്തമാക്കി രമേശ് ചെന്നിത്തല. സിപിഐഎം നടത്തുന്നത് കള്ള പ്രചരണങ്ങളാണ്. ഒറ്റക്കെട്ടായാണ് ഞങ്ങൾ തെരഞ്ഞെടുപ്പിൽ പ്രവർത്തിക്കുന്നത്.മൂന്ന് മണ്ഡലങ്ങളിലും റെക്കോർഡ് വിജയം നേടാൻ പോകുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
സ്ഥാനാർത്ഥിയെ തീരുമാനിക്കുമ്പോൾ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. DCC അയച്ച കത്ത് പുറത്തു വന്നതിൽ ഒരന്വേഷണത്തിൻ്റെയും ആവശ്യമില്ല.പാലക്കാടും ചേലക്കരയും ബിജെപിയും സിപിഎമ്മും തമ്മിൽ ഡീലാണ് നടക്കുന്നതെന്നും രമേശ്‌ചെന്നിത്തല കുറ്റപ്പെടുത്തി.
Read Also:‘തൃശൂരിലെ വോട്ടുകൾക്ക് കാരണം കരുവന്നൂർ, അത് മറക്കാനാണ് പൂരം കലക്കൽ ആരോപണം’: സുരേഷ് ഗോപി
അതേസമയം, പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആവശ്യപ്പെട്ട് DCC നല്‍കിയ കത്ത് യാഥാര്‍ത്ഥ്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കത്ത് കിട്ടിയിട്ടില്ലെന്ന് പറഞ്ഞെങ്കിലും കത്ത് കിട്ടിയ ആള്‍ കിട്ടിയെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കത്ത് രഹസ്യമല്ലെന്നും എന്നാല്‍ എല്ലാവര്‍ക്കും കിട്ടിക്കാണില്ലെന്നും മുരളീധരന്‍ പറഞ്ഞു. കത്ത് ഇനി ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച സ്ഥിതിക്ക് ജയത്തിനായി പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.
Story Highlights : There is no division in the Congress; ramesh chennithala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here