ബിജെപി ഭരണത്തിലെത്തിയാൽ ആപത്ത്; പാലക്കാട് ഇടതുപക്ഷത്തിന് കോൺഗ്രസുകാർ വോട്ട് ചെയ്യണം, എ വി ഗോപിനാഥ്

ബിജെപി ഭരണത്തിൽ എത്താതിരിക്കാൻ ഇത്തവണ പാലക്കാട് ഇടതുപക്ഷത്തിന് വോട്ട് ചെയ്യണമെന്ന് കോൺഗ്രസുകാരോട് എ വി ഗോപിനാഥ്. പാലക്കാട് നഗരസഭ ബിജെപി ഭരിക്കുന്നത് കോൺഗ്രസിന്റെ സഹായത്തോടെയാണ്. ഇത്തവണ മതന്യൂനപക്ഷ വോട്ടുകളും ബിജെപിയുടെ ആപത്തിനെ മനസ്സിലാക്കി ഇടതുപക്ഷത്തിന് ചെയ്യണമെന്നും ഇല്ലെങ്കിൽ പാലക്കാട് നഗരസഭ ബിജെപി ഭരിക്കുന്നത് പോലെയാകുമെന്നും എ വി ഗോപിനാഥ് വ്യക്തമാക്കി.
പല വാർഡുകളും അട്ടിമറിച്ചാണ് കോൺഗ്രസ് ബിജെപിക്ക് കൊടുത്തത്.വർഗീയതയെ എതിർക്കാൻ ഒരുകാലത്തും കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. താൻ കോൺഗ്രസിൽ പ്രവർത്തിച്ചിരുന്ന സമയത്തും അത്തരത്തിൽ കോൺഗ്രസ് പ്രവർത്തിച്ചിട്ടില്ല. ഇനിയും കൂടുതൽ ആളുകൾ മനം മടുത്ത് കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്തുവരും. അവർ ഇടതുപക്ഷത്തിനു വേണ്ടി പ്രവർത്തിക്കും എന്നാണ് പ്രതീക്ഷ
പിരായിരിയിലെ കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും പഞ്ചായത്ത് അംഗവും പാർട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചത് നേതാക്കളുടെ പിടിപ്പുകേടുകൊണ്ടാണെന്നും എ വി ഗോപിനാഥ് കൂട്ടിച്ചേർത്തു.
Read Also: കൊടകര കുഴൽപ്പണ കേസിൽ പുനരന്വേഷണം
പാലക്കാട് പി സരിൻ വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. രണ്ടായാലും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നല്ലൊരു പ്രവർത്തകനെയാണ് കിട്ടിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേരിട്ട് ഇറങ്ങാത്തത് ആരോഗ്യ അവസ്ഥ മോശമായതിനാലാണ്. പക്ഷേ ഫോണിലും മറ്റും ഇപ്പോഴും പ്രവർത്തനം നടത്തുന്നുണ്ടെന്നും അദ്ദേഹം ട്വന്റി ഫോറിനോട് പറഞ്ഞു.
Story Highlights : AV Gopinath wants Congressmen to vote for Palakkad Left Party
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here