നോർക്ക റൂട്ട്സ് ജനറൽ മാനജറായി രശ്മി ടി ചുമതലയേറ്റു
നോർക്ക റൂട്ട്സ് ജനറൽ മാനേജറായി രശ്മി ടി ചുമതലയേറ്റു. സംസ്ഥാന സെക്രട്ടേറിയേറ്റ് പൊതുഭരണ വകുപ്പിൽ അണ്ടർ സെക്രട്ടറി കൂടിയായ രശ്മി വിനോദസഞ്ചാര വകുപ്പിൽ നിന്നാണ് നോർക്ക റൂട്ട്സിലേയ്ക്ക് ഡെപ്യൂട്ടേഷനിൽ എത്തുന്നത്. 1999 ൽ സർവ്വീസിൽ പ്രവേശിച്ച രശ്മി വിജിലൻസ്, ആരോഗ്യം, ഓൾ ഇന്ത്യാ സർവ്വീസസ്, പൊതുമരാമത്ത്, സാമൂഹിക നീതി എന്നീ വകുപ്പുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 10 വർഷത്തോളം യു.എ.ഇ യിൽ പ്രവാസിയുമായിരുന്നു. ജനറൽ മാനേജറായിരുന്ന അജിത് കോളശ്ശേരി നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിതനായ ഒഴിവിലാണ് പുതിയ നിയമനം.
Story Highlights : Rashmi T took charge as General Manager of NORKA Roots
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here