പ്രേക്ഷകരെ കയ്യിലെടുക്കാന്‍ മിയക്കുട്ടിയും കൗഷിക്കും ഇന്നെത്തും; ഫ്‌ളവേഴ്‌സ് കല്പാത്തി ഉത്സവില്‍ ഇന്ന് പൊടിപാറും സംഗീതനൃത്ത രാവ്
പാലക്കാട്ടുകാര്‍ക്ക് പുത്തന്‍ കാഴ്ചാനുഭവം സമ്മാനിച്ച ഫ്‌ളവേഴ്‌സ് കല്പാത്തി ഉത്സവില്‍ ഇന്ന് പൊടിപാറും സംഗീതനൃത്ത രാവ്. പ്രേക്ഷകരെ കയ്യിലെടുക്കാന്‍ മിയക്കുട്ടിയും കൗഷിക്കും ഇന്നെത്തും. പതിവുപോലെ എആര്‍ വിആര്‍ കൗതുകങ്ങളും കുട്ടേട്ടനുമെല്ലാം പാലക്കാട്ടുകാരെ കാത്തിരിപ്പുണ്ട്. നവംബർ 17 വരെ പാലക്കാട് ഇന്ദിരാഗാന്ധി സ്റ്റേഡിയം ഗ്രൗണ്ടിലാണ് കല്‍പ്പാത്തി ഉത്സവ് നടക്കുന്നത്.
ഇന്ന് രാവിലെ 11 മണിക്ക് മേള ആരംഭിച്ചപ്പോൾ തന്നെ പാലക്കാട്ടുകാർ കൂട്ടമായി എത്തി. ഉത്സവവേദിയില്‍ ഇന്ന് തീപാറിക്കാന്‍ കൗഷിക്കും മിയക്കുട്ടിയുമെത്തും. ടോപ് സിംഗര്‍ വേദിയിലൂടെ പ്രേക്ഷകരുടെ സ്‌നേഹവായ്പ്പുകള്‍ ആവോളം ഏറ്റുവാങ്ങിയ താരങ്ങളെ നേരില്‍ക്കാണാനുളള അവസരമാണ് ഇന്നൊരുങ്ങുക. പ്രേക്ഷകരെ കയ്യിലെടുക്കാന്‍ ആതിരാമുരളിയും പ്രീതിമ കണ്ണനും ബിന്ദുജയും ഇന്ന് വേദിയിലെത്തുന്നുണ്ട്.
ഇത്തവണത്തെ കല്‍പാത്തി രഥോത്സവം ലോകശ്രദ്ധയിലേക്കെത്തിക്കുക ലക്ഷ്യമിട്ടാണ് ഫ്ളവേഴ്സും ട്വന്റി ഫോറും കലാ-വ്യാപാര-വിനോദ മേളയുമായി എത്തുന്നത്. 110ല്‍പ്പരം സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. എആര്‍,വിആര്‍ വിസ്മയങ്ങള്‍, ദിവസവും അതിഥികളായി സിനിമാസീരിയല്‍ താരങ്ങള്‍, 80ലധികം ഗായികാഗായക സംഘം,25ലധികം മിമിക്രി താരങ്ങള്‍ എന്നിങ്ങനെ കാഴ്ചകളുടെ കലവറയൊരുക്കുകയാണ് കല്പാത്തി ഉത്സവിലൂടെ ഫ്ളവേഴ്സും ട്വന്റിഫോറും.
Story Highlights : Flowers Kalpathy utsav Palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here