Advertisement

‘തിരൂർ സതീശന്റെ പിന്നിൽ ഞാനില്ല; ആരോപണം വ്യാജം’; ശോഭ സുരേന്ദ്രൻ

November 2, 2024
Google News 2 minutes Read

തിരൂർ സതീശൻ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നിൽ താനല്ലെന്ന് ശോഭ സുരേന്ദ്രൻ. ആരോപണം വ്യാജമെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. തിരൂർ സതീശന് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നു എന്നാണ് പറയുന്നത്. ഏത് സഹകരണ ബാങ്കിൽ നിന്നാണ് ലോൺ എടുത്തത് എന്ന് അന്വേഷിക്കണമെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് ശോഭ സുരേന്ദ്രനാണ് സതീശന്റെ പിന്നിലെന്ന് പറഞ്ഞതെന്ന് ശോഭ ചോദിച്ചു.

ബിജെപി ഇറങ്ങിയതിന് ശേഷം എത്ര ലക്ഷം രൂപയാണ് സഹകരണ ബാങ്കിൽ അടച്ചു എന്നത് പരിശോധിക്കണം. പാലക്കാട് സീറ്റ് കിട്ടാത്ത ചില ആളുകൾ സതീശന്റെ പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടാകാമെന്ന് ഒരു മാധ്യമപ്രവർത്തകൻ പറഞ്ഞു. റേറ്റിങ്ങിനു വേണ്ടി മത്സരിക്കുന്ന ഒരു ചാനൽ സതിശന്റെ പിന്നിൽ താനാണെന്ന് അടി വരയിട്ടു പറഞ്ഞെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. രണ്ടു പുരുഷ അവതാരകയും ഒരു സ്ത്രീയും ഇരുന്നാണ് തനിക്ക് എതിരെ ചർച്ചചെയ്യുന്നതെന്ന് ശോഭ സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇല്ലാത്ത ആരോപണങ്ങൾ കെട്ടിവച്ച് തന്നെ വീട്ടിലേക്ക് വിടാനാണ് ശ്രമമെങ്കിൽ ആമുഖപടം ചീന്തിയെറിയുമെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. പി പി ദിവ്യ ഇറങ്ങി വരുന്നതിനെ ദൃശ്യങ്ങൾ ഒരു ചാനലിൽ മാത്രം കിട്ടണമെങ്കിൽ ദിവ്യ ആരുടെ കസ്റ്റഡിയിലായിരുന്നു എന്ന് മനസ്സിലാക്കണമെന്ന് അവർ പറഞ്ഞു. ശോഭ സുരേന്ദ്രൻ രാഷ്ട്രീയത്തിൽ ഉണ്ടാകരുതെന്ന് ചിലർ ആഗ്രഹിക്കുന്നു. മാധ്യമങ്ങൾ വ്യാജ വാർത്തകൾ കൊടുക്കുന്നു. ഇപി ജയരാജൻ തനിക്കെതിരെ പ്രവർത്തിക്കുന്നുവെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. ബിജെപിയിലേക്ക് വരാൻ ആഗ്രഹിച്ച് രാമനിലയത്തിൽ മുറിയെടുത്ത് താനുമായി ചർച്ച നടത്തിയ ആളാണ് ഇ പി ജയരാജനെന്ന് ശോഭ പറഞ്ഞു.

Read Also: തദ്ദേശ തെരഞ്ഞെടുപ്പിലും കള്ളപ്പണം ചെലവഴിച്ചു; പഞ്ചായത്ത് മെമ്പർമാർക്ക് പണം വിതരണം ചെയ്തു; കുറ്റപത്രത്തിൽ വിശദവിവരങ്ങൾ

നിങ്ങൾക്ക് എന്നെ കൊല്ലാം ഇല്ലാതാക്കാൻ കഴിയില്ല. പൊതുപ്രവർത്തനത്തെ അവസാനിപ്പിക്കാൻ ആർക്കും കഴിയില്ലെന്ന് ശോഭ സുരേന്ദ്രൻ വ്യക്തമാക്കി. കരുവന്നൂർ കേസിലെ പ്രതികളെ രക്ഷിക്കാൻ കെ രാധാകൃഷ്ണൻ വരെ ശ്രമിച്ചുവെന്ന് ശോഭ ആരോപിച്ചു. രാമനിലയത്തിൽ എടുത്ത റൂമിന്റെ നമ്പർ തന്റെ ഡയറിയിൽ എഴുതി വച്ചിട്ടുണ്ട്. ഗോവിന്ദൻ മാഷിന്റെയും, ഇ പി ജയരാജന്റെയും, തന്റെയും റൂം നമ്പറുകൾ എഴുതി വച്ചിട്ടുണ്ട്. അത് വെളിപ്പെടുത്താൻ വാർത്ത സമ്മേളനം വിളിക്കും.

പാർട്ടിയെ ഒറ്റിക്കൊടുക്കാൻ ശ്രമിച്ച സതീശൻ അന്ന് ചാക്കിൽ പണം ഉണ്ടായിരുന്നുവെങ്കിൽ സ്വാഭാവികമായും എടുക്കില്ലേയെന്ന് ശോഭ സുരേന്ദ്രൻ ചോദിച്ചു. തന്റെ പ്രവർത്തനങ്ങളിൽ സതീശൻ‌ ഒരു രീതിയിലും പങ്കാളിത്തം വഹിച്ചിട്ടില്ലെന്ന് ശോഭ വ്യക്തമാക്കി. തന്റെ കൂടെ ഡ്രൈവറായി സതീശൻ ജോലി ചെയ്തിട്ടില്ലെന്ന് ശോഭ പറഞ്ഞു.

Story Highlights : Shobha Surendran says that she is not behind the allegations made by Tirur Satheesan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here